നാടൻ മാങ്ങാ മീൻകറി
വേണ്ട ചേരുവകൾ
1.മീൻ
2.സവാള
3.ചെറിയ ഉള്ളി
4.വിനാഗിരി
5.പച്ച മാങ്ങാ
6.പച്ച മുളക്
7.ഉപ്പ്
8.ഇഞ്ചി ചതച്ചത്
9.ഉലുവ
10.വെളുത്തുള്ളി ചതച്ചത്
11.തേങ്ങാ പാൽ
12.മല്ലിപ്പൊടി
13.മഞ്ഞൾ പൊടി
14.മുളക് പൊടി
ഉണ്ടാക്കുന്ന വിധം
ഗ്യാസ് ഓണാക്കി പാൻ വെക്കുക. അതിലേക് വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോൾ ഉലുവ ഇടുക. ഉലുവ പൊട്ടിയ ശേഷം ചെറിയ ഉള്ളി ചേർത്തു വഴറ്റുക. ശേഷം കുറച്ചു കറിവേപ്പില ഇടുക. വഴറ്റിയ ശേഷം ഇത് എടുത്തു മാറ്റി വെക്കുക. ശേഷം ഈ പാനിലേക് സവാള , ഇഞ്ചി, വെളുത്തുള്ളി,പച്ച മുളക്,ഉപ്പ് ചേർത്തു വഴറ്റുക. വഴറ്റി വരുമ്പോൾ കുറച്ചു കറിവേപ്പില ചേർക്കുക. തീ കുറച്ച വെച്ച് മീനിനനുസരിച്ചു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി പുളി അനുസരിച്ച് മാങ്ങാ ചേർക്കുക. അതിലേക് വാളം പുളിയോ കുടം പുളിയോ ഇതില്ലെങ്കിൽ വിന്നാഗിരിയോ ചേർക്കുക ഒപ്പം തേങ്ങയുടെ 2 ആം പാലും ചേർക്കുക. ആവശ്യത്തിനു വെള്ളം ചേർക്കുക. അതിലേക് ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും ഇടുക . ഇത് തിളച്ചതിനു ശേഷം മീൻ ഇടുക. മീൻ തിളച്ചതിനു ശേഷം തീ കുറച്ചു വെച്ചു അതിലേക് തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക. നേരത്തെ വഴറ്റി വെച്ച ഉള്ളി ഇടുക.