ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ല; അനാവശ്യചെലവ് കുറയ്ക്കും: ധനമന്ത്രി

0
227

അനാവശ്യചെലവ് കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്ക്. 1500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും. അത്യാവശ്യ വിദേശയാത്രകള്‍ തുടരും. അത് ധൂര്‍ത്തല്ല. സാമ്പത്തികപ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും ധനമന്ത്രി പറഞ്ഞു.

2020-21 സാമ്പത്തികവര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും നല്ല വര്‍ഷമാകുമെന്ന് ധനമന്ത്രി. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്‍കല്‍ ബജറ്റിലുണ്ടാവില്ല. പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പാക്കും. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് പറഞ്ഞു.

ക്ഷേമപദ്ധതികള്‍ കുറക്കില്ല. ‘കഴിഞ്ഞവര്‍ഷം അനുവദിച്ചതില്‍ കൂടുതല്‍ തുക ക്ഷേമപദ്ധതികള്‍ക്ക് അനുവദിക്കും. ലൈഫ് മിഷന്റെ തുക വര്‍ധിപ്പിച്ചു. പണം കണ്ടെത്താന്‍ വായ്പയെടുക്കുന്നതിന് തടസമില്ല. പരമ്പരാഗത വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അദ്ഭുതം സൃഷ്ടിച്ചു. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന്റെ വര്‍ഷമാകും 2020-21 എന്നും ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here