തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ
തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ഥി സുഖപ്പെടുന്നതിന്റെ സൂചനയായി പരിശോധനാഫലം. കഴിഞ്ഞ വ്യാഴാഴ്ച ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. രണ്ടു സാംപിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. മൂന്നാമത്തെ പരിശോധനാഫലമാണ് നെഗറ്റീവ് രേഖപ്പെടുത്തിയത്. അടുത്തഫലം കൂടി നെഗറ്റീവായാല്‍ കൊറോണ ബാധ മാറിയെന്ന് സ്ഥിരീകരിക്കാം. അതേസമയം, സംസ്ഥാനത്ത് 3252 പേർ നിരീക്ഷണത്തിലാണ്.