ഗോവയില്‍ മദ്യത്തിന് 50% വിലവർധന, കേരളത്തിൽ ഇനി എന്ന് ?

0
1008
ഗോവയില്‍ മദ്യത്തിന് 50% വിലവർധന, കേരളത്തിൽ ഇനി എന്ന് ?
ഗോവയില്‍ മദ്യത്തിന് 50% വിലവർധന, കേരളത്തിൽ ഇനി എന്ന് ?

മദ്യവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വർധനവിനൊരുങ്ങി ഗോവ സർക്കാർ. ഏപ്രില്‍ ഒന്നു മുതല്‍ വില വർധിപ്പിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലാണ്
ഈ കാര്യം അറിയിച്ചത്.സംസ്ഥാനം കടന്നു പോകുന്ന സാമ്പതിക മാന്ദ്യത്തില്‍ നിന്ന് കരകയറാനാണ് മദ്യവില വർധന. 250 മുതല്‍ 300 കോടിവരെ ലാഭമാണ് ഗോവ പ്രതീക്ഷിക്കുന്നത്.
ഗോവയിലേതുപോലെ തന്നെ കേരളസർക്കാറിന്‍റെയും പ്രധാന വരുമാനമാർഗമാണ് മദ്യവില്‍പ്പന. സംസ്ഥാനം കടുത്ത സാമ്പതിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ കേരളത്തിലും മദ്യവില വർധനവ്
ഉണ്ടാകുമെന്നുള്ള സൂചനകള്‍ നിലനിന്നിരുന്നു. എന്നാല്‍ ബജറ്റ് അവതരണവേളയില്‍ മദ്യത്തിന് വിലവധനവ് ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മദ്യത്തിന്‍റെ വിലവർധനവ് യുവാക്കളെ മറ്റ് ലഹരി വസ്തുകളിലേക്ക് നയിക്കുമെന്നാണ് ധനമന്ത്രി വിശദീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here