ഓസ്കാർ നേടിയ വിജയ ചിത്രം!

0
1013

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തൊണ്ണൂറ്റി രണ്ടാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവിൽ ഓസ്കാർ ചരിത്രത്തിലാദ്യമായി ഒരു വിദേശ ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി എന്നതാണ് ഈ ഓസ്കാറിനെ വ്യത്യസ്തമാക്കിയ ഘടകം. കൊറിയൻ ഭാഷാ ചിത്രമായ പാരസൈറ്റ് ആണ് ഈ നേട്ടം കൈവരിച്ചത്.

ഓസ്കാറിന്റെ വേദിയിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഈ ചിത്രം കണ്ട ചില ആളുകളുടെ മനസ്സിൽ ഒരു സംശയം, ഇത് വിജയുടെ മിൻസാര കണ്ണാ തന്നെയല്ലേ എന്ന്. പരസ്യ പ്രഖ്യാപനവുമായി വിജയ് ഫാൻസും രംഗത്തെത്തി. ഇപ്പോൾ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ആണ് പൊടിപൊടിക്കുന്നത്. 1999ൽ
കെ. എസ് രവികുമാർ ഇന്റെ സംവിധാനത്തിൽ വിജയ് നായകനായ ചിത്രമാണ് മിൻസാര കണ്ണാ.

ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കുന്നു…കണ്ണന്‍ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ……

LEAVE A REPLY

Please enter your comment!
Please enter your name here