ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

0
845

2019 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകൻ, നാടൻ സസ്യ ഇനങ്ങളുടെ സംരക്ഷകൻ അഥവാ ജനിതക വൈവിധ്യ സംരക്ഷകൻ (സസ്യജാലം), നാടൻ വളർത്തു പക്ഷി മൃഗാദികളുടെ സംരക്ഷകൻ അഥവാ ജനിതക വൈവിധ്യസംരക്ഷകൻ (ജന്തുജാലം), ജൈവവൈവിധ്യ ഗവേഷകൻ (വർഗീകരണ ശാസ്ത്രം (ടാക്‌സോണമി), സസ്യവിഭാഗം/ സൂക്ഷ്മ ജീവികളും/ കുമിളുകളും/ ജന്തു വിഭാഗം), നാട്ടു ശാസ്ത്രജ്ഞൻ/ നാട്ടറിവ് സംരക്ഷകൻ (സസ്യ/ജന്തു വിഭാഗം), ഹരിത പത്രപ്രവർത്തകൻ അഥവാ ജൈവവൈവിധ്യ പത്ര പ്രവർത്തകൻ (അച്ചടി മാധ്യമം), ഹരിത ഇലക്‌ട്രോണിക് മാധ്യമ പ്രവർത്തകൻ അഥവാ ജൈവവൈവിധ്യ ദൃശ്യ/ശ്രവ്യ മാധ്യമ പ്രവർത്തകൻ (മലയാളം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വിദ്യാലയം അഥവാ ജൈവവവൈവിധ്യ സ്‌കൂൾ, ഹരിത കോളേജ് അഥവാ ജൈവവൈവിധ്യ കോളേജ്, ഹരിത സ്ഥാപനം അഥവാ ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജൈവവൈവിധ്യ സംഘടന (എൻ.ജി.ഒ), മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം- സ്വകാര്യ മേഖല) എന്നീ മേഖലകളിലാണ് ജൈവവൈവിധ്യ പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

അപേക്ഷകളും, അനുബന്ധ രേഖകളും മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി.4/1679(1), നം.43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭിക്കണം.

വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org യിൽ ലഭിക്കും. ഫോൺ:0471-2724740.

LEAVE A REPLY

Please enter your comment!
Please enter your name here