സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കണമെന്ന് സുപ്രീംകോടതി. 2010ലെ ഡല്‍ഹി ഹൈക്കോടതിവിധി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളി. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളേയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. ശാരീരികമായ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു.