പ്രവാസി ഡിവിഡന്റ് പദ്ധതി ഏറ്റെടുത്ത് പ്രവാസികള്‍ 25 കോടിയിലേറെ നിക്ഷേപവുമായി പദ്ധതിക്ക് മികച്ചതുടക്കം..

0
351

മികച്ച തുടക്കം പാതിവിജയമെന്ന ചൊല്ലുപോലെ, തുടക്കത്തിലേ പ്രവാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുമായി മുന്നോട്ടുപോവുകയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി.

2019 ഡിസംബർ 14 -ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ ഇതുവരെ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15-2-2020 ലെ കണക്കനുസരിച്ച് 140ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25.35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക്
സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി.
ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും
നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.
ഈ പണമാണ്  സംസ്ഥാന സർക്കാർ കിഫ്ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ  വിനിയോഗിക്കുന്നത് .
എന്നാല്‍ ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാലമായതു കൊണ്ട് നല്‍കുന്ന ഓഫറാണ്. ഭാവിയിൽ ഇതിനു മാറ്റം വന്നേക്കാം , അതുകൊണ്ട് ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…..

pravasikerala.org

 

LEAVE A REPLY

Please enter your comment!
Please enter your name here