അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍; ആഗോളതാപനത്തിന്റെ ഫലം; കരുതണമെന്ന് മുന്നറിയിപ്പ്

0
996

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മുന്നറിയിപ്പുനല്‍കി അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍ വ്യാപകമാകുന്നു. 300 ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് മഞ്ഞുപാളി അടര്‍ന്നുവീണ് പൊടിഞ്ഞത്.

കൊടും തണുപ്പിന്റെ കൂടാരമെന്ന വിശേഷണം പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് അന്‍റാര്‍ട്ടിക്കയ്ക്ക്. ചൂട് അളന്നാല്‍ 18.3 ഡിഗ്രി വരെയാണിപ്പോള്‍. മഞ്ഞുപാളികള്‍ ഉരുകിവീഴുന്ന പ്രതിഭാസം തുടങ്ങിയിട്ട കുറെയായെങ്കിലും ഇപ്പോള്‍ യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സി ESA പുറത്തുവിടുന്ന ദൃശ്യങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഏകദേശം 300 ചതുരശ്ര കിലോമീറ്റര്‍ നീളെ വരുന്ന കൂറ്റന്‍ മഞ്ഞുപാളിയാണ് അന്‍റാര്‍ട്ടിക്കയിലെ പൈന്‍ദ്വീപില്‍ അടര്‍ന്ന് മാറിയത്. അടര്‍ന്ന് വീണ ഉടന്‍ അത് പൊട്ടിത്തകരുകയും ചെയ്തു.

അനിയന്ത്രിതമായ ചൂടാണ് മഞ്ഞുപാളികള്‍ക്ക് ഭീഷണിയാവുന്നത്.
ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ അഭിപ്രായത്തില്‍ ആഗോളതാപനത്തിന്റെ ഫലമായി ദക്ഷിണധ്രുവത്തിലാണ് മഞ്ഞുരുകല്‍ കൂടുതലായും സംഭവിക്കുന്നത്. അടര്‍ന്നുവീണയുടന്‍ കൂറ്റന്‍പാളികള്‍ അതിവേഗം ഉരുകുന്നു എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. ശാസ്ത്ര‍ജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ ഇങ്ങനെ മഞ്ഞുപാളികള്‍ ഉരുകുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷം സമുദ്രനിരപ്പ് 10 അടികൂടി ഉയരും. കരുതലും സംരക്ഷണവും ഏറെയുണ്ടാകണം എന്ന വലിയ മുന്നറിയിപ്പാണ് ഈ മഞ്ഞുരുകല്‍.

LEAVE A REPLY

Please enter your comment!
Please enter your name here