കെ.എ.എസ് പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 22-ാം തിയതി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷാ സെന്ററുകളായി നിശ്ചയിക്കപ്പെട്ട സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22 ന് പകരമുള്ള പ്രവൃത്തി ദിനം പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും പരീക്ഷ നടക്കുന്നതിനാൽ അധ്യയനത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനം. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലായി നാലുലക്ഷത്തിലേറെപ്പേരാണ് പരീക്ഷ എഴുതുന്നത്.