റെക്കോഡ് ഭേദിച്ച് വീണ്ടും സ്വര്‍ണ്ണവില. പവന് 20 രൂപ കൂടി 30,880 രൂപയായി ഉയര്‍ന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 3860 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 280 രൂപ വര്‍ധിച്ച് 30,680 ല്‍ എത്തിയിരുന്നു.
കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.
2020 തുടങ്ങിയതു മുതല്‍ സ്വര്‍ണ്ണവിലയില്‍ ആറു ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഈ വില വര്‍ധന തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് നിക്ഷേപക ലോകം വിലയിരുത്തുന്നത്.