മഞ്ജുവാര്യരെ നായികയാക്കി സഹോദരൻ മധുവാര്യരുടെ കന്നിസംവിധാനസംരംഭമായ ‘ലളിതം സുന്ദരം’ ചിത്രീകരണമാരംഭിച്ചു .മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായ ലളിതം സുന്ദരത്തില്‍ ബിജുമേനോനും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യര്‍
രണ്ട് പതിറ്റാണ്ടുകൾക്കു ശേഷമാണു മഞ്ജുവാര്യരും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നത് . ഇവർ ഒന്നിച്ചഭിനയിച്ച കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായിരുന്നു .
പി സുകുമാര്‍ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ ബിജിബാലാണ് സംഗീതം ഒരുക്കുന്നത് . ചിത്രത്തിൽ ദിലീഷ് പോത്തന്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിങ്ങനെ നീണ്ടതാരനിരയും അണിനിരക്കുന്നു.