കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പൂനമല്ലിക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഫിലിം പാര്‍ക്കില്‍ സെറ്റ് ഇടുന്നതിനിടെ ക്രെയിനിന്റെ ഒരുഭാഗം പൊട്ടിവീഴുകയായിരുന്നു. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന് ചന്ദ്രന്(60) എന്നിവര്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.
അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവ സമയത്ത് നടന് കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു.