കട്ട്, കോപ്പി, പേസ്റ്റ് ഉപജ്ഞാതാവ് ലാറി ടെസ്ലർക്കു വിട.
കോപ്പി, പേസ്റ്റ് എന്നീ കമാൻഡുകൾ ഉണ്ടായിരുന്നില്ലെങ്കിൽ കംപ്യൂട്ടർ ഉപയോഗം എത്ര ബുദ്ധിമുട്ടുള്ളതാകുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?
ഫേസ്ബുക്കിൽ കണ്ട ഒരു സന്ദേശം വാട്സാപ്പിൽ ഷെയർ ചെയ്യാൻ വിണ്ടും ടൈപ്പ് ചെയ്യണ്ടി വന്നേനെ. ഒരു പക്ഷേ കംപ്യൂട്ടർ ഉപയോഗം തന്നെ മുടന്തിനീങ്ങിയേനെ.
ഓരോ തവണയും കട്ട്, കോപ്പി പേസ്റ്റ് ഫംഗ്ഷനുകൾ ഉപയോഗിക്കുമ്പോൾ നാം നന്ദിയോടെ ഓർക്കേണ്ട ലാറി ടെസ്ലർ 74 വയസിൽ നമ്മോടു വിടപറഞ്ഞിരിക്കുകയാണ്..
സിറോക്സ് കസനിയിൽ ജോലി ചെയ്യവേ ടെസ്ലർ കണ്ടു പിടിച്ചതാണ് കട്ട് കോപ്പി, പേസ്റ്റ്, സെർച്ച് ആൻ്റ് റിപ്ളേസ് ഫംഗ്ഷനുകളും ഗ്രാഫിക് യൂസർ ഇൻ്റർഫേസും, കംപ്യൂട്ടർ മൗസും. പക്ഷേ ഇതെല്ലാം ജനകീയമായത് അദ്ദേഹം 1980 ൽ ആപ്പിൾ കമ്പനിയിൽ ചേർന്ന തോടെയാണ്.
ആപ്പിളിൻ്റെ ലിസ കംപ്യൂട്ടറുകളാണ് കട്ട് കോപ്പി പേസ്റ്റ് എന്നീ പ്രവൃത്തികൾക്ക് യഥാക്രമം X, C, V എന്നീ ഷോട്ട് കട്ടുകൾ ജനകീയമാക്കിയത്.
1997 വരെ ആപ്പിളിൽ വൈസ് പ്രസിഡൻ്റും ചീഫ് സയൻ്റിസ്റ്റുമായിരുന്ന ടെസ്ലർ 2001 ൽ ആമസോണിൽ VP ഷോപ്പിംഗ് എക്സ്പീരിയൻസ് ആയും 2005 ൽ യാഹൂവിൽ VP യൂസർ എക്സ്പീരിയൻസ് ആൻ്റ് ഡിസൈൻ ആയും ജോലി ചെയ്തു. മരിക്കുന്നതു വരെ വെസ്റ്റേൺ യൂണിയൻ്റെയും എവർ നോട്ടിൻ്റെയും കൺസൽറ്റൻ്റായിരുന്ന ടെസ്ലർ ഒട്ടനവധി പേറ്റൻ്റുകൾക്ക് ഉടമയാണ്.