ഉത്സവം കാണാൻ തിരുനാവായിലെ ബന്ധുവീട്ടില്‍ എത്തിയ യുവതി മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു.
വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു എടക്കുളം സ്വദേശിയായ യുവതി. വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു.
കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് യുവതിയെ കരയ്ക്കെത്തിച്ചത്. വെള്ളമുള്ള കിണറയിതിനാൽ യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
image courtesy: twentyfournews