20 രൂ​പ​യ്ക്ക് ഊ​ണ്!

0
1329

സംസ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തിപ്ര​കാ​രം 20 രൂ​പ​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കാ​ന്‍റീ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ൽ തു​റ​ക്കും. ജി​ല്ല​യി​ൽ ഇ​ത്ര​യും കു​റ​ഞ്ഞ വി​ല​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ സം​രം​ഭം കൂ​ടി​യാ​ണ് കു​ന്നം​കു​ള​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്.

28നു രാ​വി​ലെ 11 ന് ​ഭ​ക്ഷ്യ – സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ​ര​വീ​ന്ദ്ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കാ​ന്‍റീ​നി​ൽ ഒ​രേസ​മ​യം 75 പേ​ർ​ക്ക് ഇരു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. കാ​ന്‍റീ​നി​നു പു​റ​ത്തെ മ​ര​ത്ത​ണ​ലി​ലും ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാം.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടുവ​രെ 500 പേ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്. ചോ​റ്, സാമ്പാർ , ഉ​പ്പേ​രി, കൂ​ട്ടു​ക​റി, പ​പ്പ​ടം എ​ന്നി​വ​യാ​ണ് 20 രൂ​പ​യു​ടെ വി​ഭ​വ​ങ്ങ​ൾ. എ​ന്നാ​ൽ ദി​വ​സ​വും പ​ണി​യില്ലാ​തെ വ​രു​ന്ന​വ​രോ രോ​ഗി​ക​ളോ മ​റ്റ് അ​ശ​ര​ണ​രോ ആ​യ 10 പേ​ർ​ക്കുവീ​തം ഇ​തേ ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കും.
ര​ണ്ടുമ​ണി​ക്കു ശേ​ഷം വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് 20 രൂ​പ​യ്ക്ക് ഊ​​ണ് ല​ഭി​ക്കി​ല്ല. ഭ​ക്ഷ​ണസ​മ​യ​ത്ത് സ്പെ​ഷ​ൽ വി​ഭ​വ​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ള വി​ല​യും ന​ൽ​കേ​ണ്ടി​വ​രും.

കു​ടും​ബ​ശ്രീ യൂ​ണി​റ്റ് മു​ഖേ​നയാ​ണ് ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ന്ന​ത്. കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​നാ​യി ന​ഗ​ര​സ​ഭ 14 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​വ​ഴി​ക്കു​ന്ന​ത്. 20 രൂ​പ​യു​ടെ ഭ​ക്ഷ​ണ​ത്തി​നു സി​വി​ൽ സ​പ്ലൈ​സ് അ​ഞ്ചു രൂ​പ സ​ബ്സി​ഡി ന​ൽ​കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​വ​ർ ത​ന്നെ നേ​രി​ട്ടെ​ത്തി​ക്കും.സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒ​രു കോ​ടി രൂ​പ​യി​ൽനി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം കു​ന്നം​കു​ള​ത്തെ ഇ​തി​നാ​യി തെര​ഞ്ഞെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here