ഗജരാജനു വിട…..
ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് ചെരിഞ്ഞു. 85 വയസ്സായ പത്മനാഭന് ഏറെ ദിവസമായി അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായ പത്മനാഭന് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ ഉത്സവത്തിന് ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്ക തുക ആദ്യമായി കിട്ടിയത് പത്മനാഭനാണ്.ഗജരത്നം ഗജചക്രവര്‍ത്തി എന്നീ പട്ടങ്ങളും ഗുരുവായൂര്‍ കേശവന്റെ പിന്മുറക്കാരനായ ഈ കരിവീരനെ തേടി എത്തിയിട്ടുണ്ട് 1954 ൽ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് പത്മനാഭനെ നടയിരുത്തിയത്. 1976 മുതൽ കഴിഞ്ഞ വർഷം വരെ ഗുരുവായൂർ ഉത്സവം ആറാട്ടിന് സ്വർണക്കോലം എഴുന്നള്ളിച്ചത് പത്മനാഭനാണ്.
66 വർഷമായി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പെഴുന്നള്ളിക്കുന്ന കൊമ്പനെ ദേവതുല്യമായി കാണുന്ന ആരാധകർ ഏറെയാണ്.