മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി കലാപത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഞായറാഴ്ച വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ തുടങ്ങിയ കലാപത്തില്‍ പരുക്കേറ്റ എല്ലാവരുടേയും ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബത്തിനു പത്തുലക്ഷം രൂപ നല്കുമെന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതര പരുക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. കലാപത്തിലും കൊള്ളിവയ്പിലും വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ പുതുക്കി നല്കാന് ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക ക്യാമ്പുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.