മുബൈ: ഗര്‍ഭധാരണം പെണ്ണിൻ്റെ ദൗര്‍ലഭ്യമല്ല ശക്തിയാണെന്ന് പറയുകയാണ് മഹാരാഷ്ട്ര ബീഡ് എംഎല്‍എ നമിത മുന്ദടാ.എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് വെള്ളിയാഴ്ച്ച നടന്ന മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നമിത എത്തിയത്.
നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുക എന്നത് എൻ്റെ കടമയും ഉത്തരവാദിത്വവുമാണ്. സമ്മേളനത്തില്‍ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉന്നയിക്കാനുണ്ടായിരുന്നു എന്ന് നമിത പറയുന്നു.
നമിത പ്രതിനിധീകരിക്കുന്ന ബീഡ് മണ്ഡലം പെണ്‍ഭ്രൂണഹത്യക്ക് കുപ്രസിദ്ധമാണ്.അതുകൊണ്ടു തന്നെ നമിതയുടെ നിലപാടുകൾക്കും പ്രസക്തിയേറെയാണ്. ഗര്‍ഭധാരണം സ്ത്രികളുടെ പരിമിതിയാണെന്ന ധാരണകൂടി തിരുത്തുകയാണ് നമിത. ഗര്‍ഭിണികള്‍ അനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും തനിക്കുണ്ടെന്നും ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് സ്വയം പരിപാലിക്കുകയും അതിനോടൊപ്പം തൻ്റെ കര്‍ത്തവ്യങ്ങള്‍ പാലിക്കുകയും ചെയ്യുമെന്ന് നമിത പറയുന്നു.
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്ന നമിത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പേ ബിജെപിയില്‍ ചേരുകയായിരുന്നു.