ഗൂഗിളിൽ റെസിപ്പി തിരയുന്നവരിൽ ഏറ്റവും കൂടുതൽ തിരയുന്നത് ചിക്കൻ റെസിപ്പിയാണ്. ഓൺലൈൻ പാചക വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ പാചകവിധികളുള്ളതും ചിക്കൻ വിഭവങ്ങളുടെ തന്നെ. ബ്രോയ്ലർ കോഴി വില റെക്കോർഡ് താഴ്ചയിൽ നിൽക്കുമ്പോൾ ഇതാ വായിൽ വെള്ളമൂറുന്ന ഒരു ചിക്കൻ വിഭവം – ചിക്കൻ പെരട്ട്
ചേരുവകൾ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്
സവാള
പച്ചമുളക് അരിഞ്ഞത്
തക്കാളി
മഞ്ഞൾപൊടി
വറ്റൽ മുളക് അരച്ചത്
ഗരം മസാല
കുരുമുളക്
മല്ലിപൊടി
തേങ്ങാപാൽ
ചിക്കൻ
മല്ലിയില
തയാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക. ഇതിൽ കുറച്ചു പച്ചമുളക് ചേർത്ത് വഴറ്റുക. നന്നായി വേഗത്തിൽ മൂക്കാൻ കുറച്ച് ഉപ്പ് ചേർക്കുന്നത് നല്ലതാണ്. രണ്ട് ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും ചേർക്കുക. സവാള ഒന്നു വാടിക്കഴിഞ്ഞാൽ കുറച്ച് മഞ്ഞൾപൊടി ചേർക്കുക, ആവശ്യത്തിന് വഴറ്റിയതിനു ശേഷം തീ കുറച്ച് മസാലകൾ ചേർക്കാം. ആവശ്യത്തിന് മല്ലിപൊടി, കുരുമുളകുപൊടി, ഗരം മസാല ചേർത്ത് നന്നായി ഇളക്കുക. അരപ്പ് മൂത്തുകഴിഞ്ഞാൽ ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുരുമുളകും പച്ചമുളകും ചേർത്തതുകൊണ്ട് എരിവ് എത്രത്തോളം വേണമെന്നതിന് അനുസരിച് അരച്ച് വെച്ചിരിക്കുന്ന മുളക് ചേർക്കുക. നന്നായി ഇളകിയതിനു ശേഷം തക്കാളി ചേർക്കുക (കുറച്ചുകൂടി രുചി വേണമെങ്കിൽ പാക്കറ്റിൽ വരുന്ന ചിക്കൻ മസാല രണ്ട് റ്റിസ് സ്പൂൺ ചേർക്കാം). നല്ല മണം ലഭിക്കാൻ രംഭയില (Pandan Plant) ചേർക്കാവുന്നതാണ്. രംഭയില എന്നാൽ തെക്കൻ കേരളത്തിൽ കണ്ടുവരുന്ന ഒരു ഇലയാണ്. ഈ ഇല ബിരിയാണിയിലും മറ്റും ചേർത്താൽ നാളം മണവും സ്വാദും ലഭിക്കും.
രംഭയില (Pandan Plant)