അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു!

0
116

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വിനിക്കും പുസ്തകങ്ങൾ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു. കേരള ബുക്സ് ആന്റ പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തിമുപ്പത്തെണ്ണായിരം പുസ്തകങ്ങൾ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രിൽ 15നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ഇത് കൃത്യസമയത്തിനു മുമ്പുതന്നെ ലഭിച്ചു തുടങ്ങി. പുസ്തകമില്ല എന്ന രക്ഷിതാക്കളുടെ ആവലാതി മാറ്റിയെടുക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here