റണ്‍ ഫോര്‍ യൂനിറ്റി – സ്പോർട്സ് കേരള മാരത്തൺ

0
593

കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച മാരത്തോൺ മത്സരങ്ങളിൽ മുതിർന്നവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയിൽ മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് നിർവഹിച്ചു.പുലർച്ചെ 5:30ന് ആരംഭിച്ച, 21, 10, 5 കിലോമീറ്ററുകളിലായാണ് മത്സരങ്ങൾ നടന്നത്. ഒപ്പം 3 കിലോമീറ്റർ നടത്തമത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾ എട്ടരയോടെ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here