വനിതാ ദിനമായ മാർച്ച് എട്ടിന് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകൾക്ക് നൽകാനായി ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറും എന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം . അർഹരായ വനിതകളെ കണ്ടെത്താനായി തൻ്റെ ട്വിറ്റർ ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് മോദി . ലോകത്തെ പ്രചോദിപ്പിച്ച വനിതകളുടെ ജീവിത കഥ ഷീ ഇൻസ്പയേഴ്സ് എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യാനാണ് മോദി അഭ്യർത്ഥിച്ചിരിക്കുന്നത് .ഒരു ദിവസത്തേക്ക് നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിങ്ങൾക്ക് കരസ്ഥമാക്കാം എന്ന വാചകത്തോടെയാണ് മോദി പോസ്റ്റ് ഇട്ടത് . അതേസമയം മോദി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്ത് വന്നിരുന്നു .എന്നാൽ വനിതാ ദിനത്തിൽ മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു എന്നാണ് നിലവിലെ വിലയിരുത്തൽ . സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മോദി .
This Women's Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.
Are you such a woman or do you know such inspiring women? Share such stories using #SheInspiresUs. pic.twitter.com/CnuvmFAKEu
— Narendra Modi (@narendramodi) March 3, 2020