പൊങ്കാല; കുത്തിയോട്ട വ്രതത്തിന് തുടക്കമായി

0
913

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച ചടങ്ങുകളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 830 ബാലൻമാരാണ് ഇക്കുറി വ്രതം അനുഷ്ഠിക്കുന്നത് .പൊങ്കാലയ്ക്കായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വൻ ഭക്തജനതിരക്കാണ് ആറ്റുകാൽ ക്ഷേത്രത്തിൽ

മഹിഷാസുര മര്‍ദ്ദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപ്പിക്കുന്നത് . 12 വയസിൽ താഴെയുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത് . ഈറനണിഞ്ഞ് ആറ്റുകാൽ അമ്മയെ വണങ്ങി പള്ളിപ്പലകയിൽ ഏഴ് വെള്ളി നാണയങ്ങൾ വച്ച് ക്ഷേത്ര മേൽശാന്തിയ്ക്ക് ദക്ഷിണ നൽകി 830 ബാലന്മാർ വ്രതം ആരംഭിച്ചു . ഏഴു ദിവസം ക്ഷേത്രത്തിൽ താമസിച്ച് ആയിരത്തി എട്ട് നമസ്കാരം ഇവർ ദേവിക്ക് മുൻപിൽ പൂർത്തിയാക്കും .ഉത്സവത്തിന്റെ ഒൻപതാം ദിവസം  ബാലന്മാരെ കിരീടവും ആഭരണങ്ങളും ധരിപ്പിച്ച് ക്ഷേത്ര നടയിൽ എത്തിച്ച് ചൂരൽകുത്തും .ആനപ്പുറത്ത് എഴുന്നള്ളുന്ന ദേവിക്കൊപ്പം അകമ്പടി സേവിക്കുന്നത് ഈ ബാലന്മാരാണ്. പൊങ്കാലയ്ക്ക് ഒരാഴ്ച ശേഷിക്കെ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here