ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് .ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. അതേസമയം അന്തിമ ഫലം പുറത്ത് വന്നിട്ടില്ല . ഇവരെ ഡൽഹി ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. 21 അംഗ സംഘമാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. ഇതില്‍ ആറ് പേര് കൂടി നിരീക്ഷണത്തിലാണ് .അതേസമയം നോയിഡയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു . കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ആഡംബരക്കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു .എന്നാൽ കപ്പലിലെ യാത്രക്കാരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന് കപ്പൽ തീരം വിട്ടു .