ഇനി മുതൽ കുപ്പിവെള്ളം ലിറ്ററിന് 13 രൂപയ്ക്ക് ലഭിക്കും. വില കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു
കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപ ഈടാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി .15 രൂപ മുതൽ 20 രൂപ വരെയാണ് നിലവിൽ ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ വില . ചില്ലറ വില്പനക്കാർക്ക് ലിറ്ററിന് എട്ട് രൂപയ്ക്ക് ലഭിക്കുന്ന കുപ്പി വെള്ളത്തിനാണ് അധിക വില ഈടാക്കിയിരുന്നത് .ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാൻ തീരുമാനിച്ചത് . വില നിയന്ത്രണത്തിനൊപ്പം ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദ്ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്നും വ്യവസ്ഥ നിലവിൽ വരും .സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം