കുട്ടനാട് തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി സനൂപിന്റെ സ്കൂൾ ഡെസ്കിലെ മേള പ്രകടനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ‘ഓരോ കുട്ടിയും പ്രതിഭ’ എന്ന പരിപാടി നടന്നിരുന്നു .ഇതിനിടയിൽ ഉച്ചഭക്ഷണ ഇടവേളയിലാണ് സനൂപ് സ്വന്തം ക്ലാസിലെ ഡസ്കിൽ താളം പിടിച്ചത് . ഇത് അധ്യാപകന്റെ ശ്രദ്ധയിൽ പെട്ടു .അധ്യാപകനായ ജയശങ്കർ ഈ കൊട്ട് പ്രോത്സാഹിപ്പിക്കുകയും വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പങ്ക് വയ്ക്കുകയും ചെയ്തു . ഡസ്കിൽ താളം പിടിക്കുന്ന കുട്ടിയുടെ വീഡിയോ പെട്ടന്ന് വയറലായി .ഇതിനോടകം രണ്ട് ലക്ഷത്തിൽ അധികം ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കയ്ക്കുന്നത് .15 മിനിറ്റിലേറെ നിർത്താതെ താളം പിടിക്കുന്ന വീഡിയോ ആയിരകണക്കിന് പേരാണ് ഷെയർ ചെയ്തിരിക്കുന്നത് . ഫേസ്ബുക്കിലെ പ്രമുഖ ഗ്രൂപ്പുകളായ ആലപ്പുഴക്കാരൻ , നാദതരംഗിണി , വിജയ് മീഡിയ , സ്റ്റാർ മീഡിയ ,സൈബർ കമ്മ്യൂണിറ്റി , തലവടി നാട്ട് വഴിയോരം തുടങ്ങിയ നിരവധി ഗ്രൂപ്പുകൾ ഇതിനകം ഈ കൊച്ചു കലാകാരന്റെ കഴിവ് പങ്കുവച്ചു കഴിഞ്ഞു. കവിതകൾ സ്വന്തമായി എഴുതാനും ഈണം നൽകി പാടാനും ഈ മിടുക്കൻ പ്രത്യേക കഴിവാണ് . ഉത്സവത്തിനും പെരുന്നാളിനും ചെണ്ടമേളം കണ്ടാണ് ഈ കുരുന്ന് താളം പഠിച്ചത് .പരിശീലനമാകട്ടെ വീട്ടിൽ ചോറുണ്ണുന്ന പാത്രത്തിലും .തെങ്ങു കയറ്റ തൊഴിലാളിയായ ശശി, സന്ധ്യ ദമ്പതികളുടെ മകനാണ് ഈ പ്രതിഭ ,സഹോദരൻ സന്ദീപ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .മികച്ച പരിശീലനവും പ്രോത്സാഹനവും ലഭിച്ചാൽ ഈ കുരുന്ന് പ്രതിഭയ്ക്ക് ഇനിയും മുന്നോട്ട് വരാൻ കഴിയും