കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ, തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

0
854

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനത്തിനും, വിദേശ ജോലിക്കാർക്കും വിലക്കേർപ്പെടുത്തുകയും മക്ക, മദീന തീർഥാടനം താൽക്കാലികമായി നിർത്തിവച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മക്കയിലും മദീനയിലും തീർഥാടകർ കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. ജിസിസി രാജ്യങ്ങളടക്കം വിദേശങ്ങളിൽ നിന്നുള്ളവർക്കു വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ്, പൗരൻമാരും സൗദിയിലെ പ്രവാസികളും ഉംറ തീർഥാടനത്തിനായി വിശുദ്ധനഗരങ്ങളിലേക്കു പ്രവേശിക്കരുതെന്നു ആഭ്യന്തരമന്ത്രാലയം നിർദേശിച്ചത്.

സൗദിയിൽ നിരീക്ഷണത്തിലായിരുന്ന എഴുപതുപേരിൽ അൻപത്തൊന്നു പേർക്കു വൈറസ് ബാധയില്ലെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബാക്കിയുള്ളവരുടെ പരിശോധന തുടരുകയാണ്. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ഇന്നു പുതിയതായി കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറു ഗൾഫ് രാജ്യങ്ങളിലുമായി നൂറ്റിഅൻപത്തിമൂന്നു പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

യുഎഇയിൽ വിദ്യാലയങ്ങളിൽ ഒരു മാസത്തെ അവധി പ്രഖ്യാപിച്ചെങ്കിലും സി.ബി.എസ്.ഇ, എസ്.എസ്.എൽ.സി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്നു അധികൃതർ വ്യക്തമാക്കി.
അതേസമയം, ചൈനയിലെ വുഹാനിൽ നിന്നും വിവിധ അറബ് രാജ്യക്കാരായ 215 പേരെ പ്രത്യേക വിമാനത്തിൽ അബുദാബിയിലെത്തിച്ചു. ഇവരെ പതിനാലു ദിവസത്തേക്കു മാറ്റിപ്പാർപ്പിച്ച് ആരോഗ്യപരിശോധന നടത്തും. ഇവർക്കു മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കുമെന്നു അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here