ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു !!!

0
120
തലയെടുപ്പോടെ തിടമ്പേറ്റാൻ രാമചന്ദ്രനും ഒരുങ്ങിക്കഴിഞ്ഞു.

തലയെടുപ്പോടെ തിടമ്പേറ്റാൻ രാമചന്ദ്രനും ഒരുങ്ങിക്കഴിഞ്ഞു. .!! ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപ്പറമ്പുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആനപ്രേമികൾ . വിലക്ക് അവസാനിച്ചതോടെ പൂരങ്ങൾക്ക് തലയെടുപ്പോടെ തിടമ്പേറ്റാൻ രാമചന്ദ്രനും ഒരുങ്ങിക്കഴിഞ്ഞു.

Posted by Amrita TV on Thursday, 5 March 2020

ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപ്പറമ്പുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആനപ്രേമികൾ . വിലക്ക് അവസാനിച്ചതോടെ പൂരങ്ങൾക്ക് തലയെടുപ്പോടെ തിടമ്പേറ്റാൻ രാമചന്ദ്രനും ഒരുങ്ങിക്കഴിഞ്ഞു

1984 ഒക്ടോബർ 31 നാണ് തൃശൂരിലെ സ്വകാര്യ വ്യക്തിയിൽ നിന്നും തെച്ചിക്കോട്ട് കാവ് ദേവി ക്ഷേത്രത്തിലേക്ക് രാമചന്ദ്രനെ വാങ്ങുന്നത് .മോട്ടി ലാൽ എന്ന പേരിൽ ബീഹാറിൽ ഉണ്ടായിരുന്ന ആനയെ കേരളത്തിലേക്ക് എത്തിച്ചപ്പോൾ ഉടമ നൽകിയ പേര് ഗണേശേൻ എന്നായിരുന്നു . പിന്നീട് പേരാമംഗലത്ത് എത്തിയപ്പോഴാണ് ആന തെച്ചിക്കോട്ട് കാവ് രാമചന്ദ്രനായത് .കേരളത്തിൽ ഇന്നുള്ളത് വച്ച് ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് രാമചന്ദ്രൻ .തൃശൂർ പൂരത്തിന്റെ വിളംബരമായ നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറന്നിറങ്ങുന്ന ചടങ്ങ് ഇത്രമേൽ ജനകീയമായത് രാമചന്ദ്രന്റെ വരവോടെയാണ് . കഴിഞ്ഞ വർഷം ഗുരുവായൂർ കോട്ടപ്പടിയിൽ രണ്ട്‌ പേരുടെ മരണത്തിന് കാരണമായ അപകടത്തെ തുടർന്നാണ് ആനയ്ക്ക് വിലക്കേർപ്പെടുത്തിയത് . ചർച്ചകൾക്കൊടുവിൽ രാമചന്ദ്രന്റെ  വിലക്ക് നീക്കിയതോടെ ക്ഷേത്രത്തിൽ ആനയെ കാണാൻ ആരാധകരുടെ തിരക്കാണ് . രാമചന്ദ്രനെ പൂർണ്ണ ആരോഗ്യവാനായി നിലനിർത്താൻ വേണ്ട എല്ലാ നടപടികളും ദേവസ്വം ബോർഡ് സ്വീകരിക്കുന്നുണ്ട് . നാല് പാപ്പാന്മാരാണ് രാമചന്ദ്രനെ പരിപാലിക്കുന്നത് . തങ്ങളുടെ വാക്ക് കേൾക്കാതെ സാധാരണക്കാർ ആനകളുടെ അടുത്ത് സ്വാതന്ത്ര്യം കാണിക്കുന്നതാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്ന് ഇവർ പറയുന്നു . വിവാദങ്ങൾക്കൊടുവിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പൂരപ്പറമ്പുകളിൽ തലയെടുപ്പോടെ തിടമ്പേറ്റി നിൽക്കുന്ന കാഴ്ചകാണാൻ ആനപ്രേമികൾക്കൊപ്പം സാധാരണക്കാരും കാത്തിരിക്കുകയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here