എച്ച്‌.ആര്‍. ഭരദ്വാജ് അന്തരിച്ചു.

0
789

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്‌.ആര്‍. ഭരദ്വാജ് അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍കാലം കേന്ദ്ര നിയമ മന്ത്രി പദവിയും ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പ് കൈകാര്യം ചെയ്തത്തും അദ്ദേഹം ആയിരുന്നു.

2009 മുതല്‍ 2014 കര്‍ണാടക ഗവര്‍ണറായിരുന്ന അദ്ദേഹം, 2012 മുതല്‍ 2013വരെ കേരളത്തിന്റെ ആക്ടിംഗ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കേരളചരിത്രത്തില്‍ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിംഗ് ഗവര്‍ണറുമാണ് ഭരദ്വാജ്.

LEAVE A REPLY

Please enter your comment!
Please enter your name here