ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി

0
253

ഈ മാസം 17ന് നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യാത്ര ഒഴിവാക്കിയത്.
ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്.

പ്രധാനമന്ത്രി മോദിക്ക് ബംഗ്ലാദേശ് രാഷ്ട്രപിതാവ്‌ ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുൻ ക്ഷണം ലഭിച്ചിരുന്നു. കൊറോണ പടര്‍ന്ന്പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങള്‍ റദ്ദാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here