കോൺഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പിയിലേക്കെന്ന് സൂചന

0
1170

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയായും, ആഭ്യന്തര മന്ത്രി അമിത്ഷായുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സിന്ധ്യ രാജിവച്ചത്. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന.

പതിനെട്ട് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ജോതിരാദിത്യ സിന്ധ്യ രാജി സമര്‍പ്പിച്ചത്. ജന സേവനമാണ് തന്‍റെ ലക്ഷ്യമെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് അതു സാധ്യമല്ലെന്നും സിന്ധ്യ കത്തില്‍ പറയുന്നു. തന്‍റെ ഒപ്പമുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പുതിയൊരു തുടക്കം അനിവാര്യമാണെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

സിന്ധ്യ പാര്‍ട്ടിവിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തനിക്കു സീറ്റ് നൽകണമെന്നും അല്ലെങ്കിൽ മധ്യപ്രദേശ് ഘടകത്തിന്‍റെ അധ്യക്ഷനാക്കണമെന്നുമായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാല്‍ സിന്ധ്യയുടെ ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ഇതു രണ്ടുമില്ലെങ്കിൽ രാജി എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അനുനയ ശ്രമത്തിന് കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സിന്ധ്യയുടെ രാജി നിലവില്‍ മധ്യപ്രദേശ് രാഷ്ടീയത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here