കൊറോണ പകർച്ചവ്യാധി ഏറ്റവും കൂടുതൽ തകർത്തത് കച്ചവട സ്ഥാപനങ്ങളെയും ഐടി സ്ഥാപനങ്ങൾ പോലെയുള്ള ബിസിനസുകളെയുമാണ് എന്ന് പറയാം. ആളുകൾ പുറത്തിറങ്ങാത്തതു മൂലം കച്ചവടം ഇല്ലാതാകുന്ന സ്ഥിതി മുതൽ ഐടി സ്ഥാപനങ്ങളിലും മറ്റും ജീവനക്കാരുടെ സുരക്ഷാ ഉറപ്പാക്കാൻ അവധി കൊടുക്കേണ്ടി വരുന്നത് വരെ ഒരുപാടു കാര്യങ്ങൾ ബിസിനസിനെ സാരമായി തന്നെ ബാധിക്കാം. എന്ന് കരുതി നാളെ ലോകം അവസാനിക്കുകയൊന്നുമില്ല. മറ്റു പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും.ഈ അതിജീവനത്തിന്റെ കാലത്ത് ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കാൻ ഫേസ്ബുക്ക് പ്രതിരോധ മാർഗങ്ങളെ പറ്റിയും പ്രതിസന്ധിയിലായ ബിസിനസിന് പുതുജീവൻ നൽകുന്നതിനെ പറ്റിയും വിദഗ്ധ നിർദേശങ്ങൾ നൽകുന്നു.
1. സുരക്ഷിതമായിരിക്കുക, അറിവ് നേടുക
ലോകാരോഗ്യ സംഘടനയുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിക്കുക (https://www.facebook.com/WHO/)
2. കസ്റ്റമേഴ്സുമായി ബന്ധം നിലനിർത്തുക
ഇങ്ങനെ ശേഖരിക്കുന്ന ആധികാരികമായ വളരെ പ്രധാനപ്പെട്ട വിവരങ്ങൾ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പേജ് വഴിയോ ഇമെയിൽ മുഖേനയോ നിങ്ങളുടെ കസ്റ്റമേഴ്സുമായി പങ്കുവയ്ക്കുക. ഈ സാഹചര്യത്തെ നേരിടാൻ നിങ്ങളുടെ ഓഫിസിൽ/ഷോപ്പിൽ നിങ്ങൾ ക്രമീകരിച്ചിട്ടുള്ള സജ്ജീകരണങ്ങളേപ്പറ്റിയും നിങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാക്കാൻ നിങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ചും കസ്റ്റമേഴ്സിനെ അറിയിക്കുക. ഓൺലൈൻ ബിസിനസിൽ ഷിപ്പിംഗ്/ഡെലിവറി വൈകുമെങ്കിൽ അക്കാര്യം കസ്റ്റമേഴ്സിനെ നേരത്തെ അറിയിക്കുക.
3. ഇവന്റുകൾ ഓൺലൈൻ ആയി നടത്തുക
ആളുകൾ ഒരുമിച്ചു കൂട്ടുന്നത് ഒഴിവാക്കാൻ നേരത്തെ നിശ്ചയിച്ച പരിപാടികൾ ഓണ്‍ലൈനിൽ നടത്തുക. ഫേസ്ബുക്ക് ലൈവ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം
4. ഒരു കസ്റ്റമർ സർവീസ് പ്ലാൻ ഉണ്ടാക്കുക
ഈ കാലയളവിൽ കസ്റ്റമേഴ്സിനെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് മറുപടി തയ്യാറാക്കി വയ്ക്കുക. അവരുടെ പ്രത്യേക അഭ്യര്‍ഥനകളോട് പ്രതികരിക്കാൻ സജ്ജരായിരിക്കുക. ഫേസ്ബുക്കിലും വാട്സാപ്പിലും വന്നേക്കാവുന്ന ചോദ്യങ്ങൾക്കുള്ള മറുപടി ടെംപ്ളേറ്റുകൾ തയ്യാറാക്കി വയ്ക്കുക.
5. കൂടുതൽ ആളുകൾ ചോദിക്കാനിടയുള്ള സംശയങ്ങൾക്ക് FAQ പേജ് തയ്യാറാക്കുക
കൂടുതൽ കസ്റ്റമേഴ്സ് ചോദിക്കുന്ന പൊതു ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഒരു പേജിൽ പ്രദർശിപ്പിച്ചാൽ ഓരോ കസ്റ്റമാറോടും പ്രത്യേകം മറുപടി പറയുന്നത് ഒഴിവാക്കാംഈ നിർദ്ദേശങ്ങൾ കൂടാതെ ബിസിനസിനെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുന്ന നിർദ്ദേശങ്ങളും കണക്കുകളും മറ്റു വിവരങ്ങളുമടങ്ങിയ സ്മോൾ ബിസിനസ് റെസിലിയെൻസ് കിറ്റും ബിസിനസിലുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള നിർദ്ദേശങ്ങളുമായി ക്വിക്ക് ആക്ഷൻ ഗൈഡും ഫേസ്ബുക്ക് ബിസിനസ് പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യാം .
വെബ് വിലാസം https://www.facebook.com/business/boost/resource