കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയെന്ന് പ്രഖ്യാപിച്ചു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് ലോകാരോഗ്യ സംഘടന തലവൻടെഡ്രോസ് അദാനോം പറഞ്ഞു.
വിവിധ ലോകരാജ്യങ്ങളിൽ രോഗം ഒരേസമയം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിനെ മഹാമാരിയെന്ന് വിലയിരുത്തുന്നത്.
മഹാമാരിയായി കൊറോണ, വലിയ കരുതലോടെ കേരളം..!! #BreakingNow #AmritaNews #AmritaTV
മഹാമാരിയായി കൊറോണ, വലിയ കരുതലോടെ കേരളം..!!#BreakingNow #AmritaNews #AmritaTV
ഇനിപ്പറയുന്നതിൽ Amrita TV പോസ്റ്റുചെയ്തത് 2020, മാർച്ച് 11, ബുധനാഴ്ച
വിവിധ രാജ്യങ്ങൾ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന നേരത്തെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യാതിർത്തികൾ അടയ്ക്കുന്നത് സംബന്ധിച്ചും വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ചും അതാത് രാജ്യങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കിയിരുന്നു.