കൊറോണയെ നേരിടാനുറച്ച് കേരളം..! തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍.

0
1545

 

 

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും അത്യാവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവു എന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ ഷോപ്പിംഗ് മാളുകളും ബീച്ചുകളും അടച്ചിടും. ബ്യൂട്ടി പാര്‍ലറുകള്‍ക്കും, ജിമ്മുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവങ്ങള്‍ വിവാഹങ്ങള്‍ അടക്കമുള്ള എല്ലാ പൊതു ചടങ്ങുകളും മാറ്റി വയ്ക്കണമെന്നു കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നിലെന്നും കളക്ടര്‍ വ്യക്തമാക്കി

എന്നാല്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികള്‍ നടത്താനിരുന്ന ഡിഗ്രി പരീക്ഷകളില്‍ മാറ്റമില്ല. പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രക്കാരും നിരീക്ഷണത്തിലാണ്. ഇതിനായി കേരളാ അതിര്‍ത്തികളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിനുള്ള നടപടികളും സ്വീകരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here