ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തെ സോണ്‍ തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ നിലവില്‍ വരും.റെഡ്,ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ നാലു സോണുകളായിട്ടാണ് കേരളത്തെ തിരിച്ചിരിക്കുന്നത്.
റെഡ് സോണ്‍
കാസർക്കോട്,കണ്ണൂർ,കോഴിക്കോട്,
ഗ്രീന്‍ സോണ്‍
കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 20ന് ശേഷം ലോക്ക്ഡൌണില്‍ ഇളവുകള്‍ അനുവദിക്കും.
ഓറഞ്ച് സോണ്‍ എ
പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.
ഓറഞ്ച് സോണ്‍ ബി
അലപ്പുഴ,തിരുവന്തപുരം,പാലക്കാട്
ഇളവുകള്‍ ഇങ്ങനെ…
- സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടാവും.
ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ വ്യാഴം ശനി ദിവസങ്ങളിലും പുറത്തിറക്കാം. - നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. അതേസമയം ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ കുടുംബാംഗങ്ങൾ പോവുകയാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് എല്ലാം മാസ്ക് നിർബന്ധമാണ്.
- പ്രൈവറ്റ് ബസ്സുകള്‍ക്ക് സർവീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്.ബസ്സിൽ രണ്ട് പേർക്ക് ഇരിക്കാനാകുന്ന സീറ്റിൽ ഒരാൾക്ക് മാത്രമേ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ജില്ലകള്‍ വിട്ട് പുറത്തുപോകാനും അനുമതി ഉണ്ടായിരിക്കില്ല.
- അക്ഷയ കേന്ദ്രങ്ങള്‍,പോസ്റ്റോഫീസുകള്‍ എന്നിവ തുറക്കാം.
ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെ തുറക്കാം. - 7 മണിവരെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, രാത്രി 8 മണിവരെ പാഴ്സല്‍ നല്‍കാം.
- ശനി,ഞായർ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബാർബർ ഷോപ്പുകള്‍ തുറക്കാം
പഞ്ചായത്ത്,വില്ലേജ് ഓഫീസ്,കൃഷിഭവന്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. - തൊഴിലുറപ്പ് പദ്ധതി ഒരു ടീമില്‍ 5 പേരെ വെച്ച് പുനരാരംഭിക്കാം.
- അടച്ചിട സ്ഥാപനങ്ങള്‍ ശുചിയാക്കാന്‍ ആഴ്ച്ചയില്‍ ഒരു ദിവസം തുറക്കാം.
വ്യവസായങ്ങള്‍ പുനരാരംഭിക്കും. - കാർഷിക ജോലികള്‍ക്കെല്ലാം അനുമതി,കാർഷിക ഉത്പന്നങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന കടകള്‍ തുറക്കും, ചന്തകള്‍ക്ക് അനുമതി.
- കേന്ദ്രമാർഗ നിർദേശങ്ങള്‍ കർശനമായി പാലിച്ചാണ് സംസ്ഥാനത്ത് ഇളവുകള്‍ കൊണ്ടുവരിക.