ഇന്ത്യ ലോകത്തിന് മാതൃക… വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

0
1501

കൊവിഡ്-19 ന് എതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്നും ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തിൽ ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യ പല രാജ്യങ്ങളെയും ആവശ്യ മരുന്നുകൾ നൽകി സഹായിച്ചു എന്നും ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് നന്ദി അറിയിച്ചതായും തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഈ പോരാട്ടത്തിൽ സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും കേന്ദ്രവും സംസ്ഥാനങ്ങളും  ഒരു ടീമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്തെ രാജ്യത്തെ പോലീസ് സേനകളുടെ സേവനത്തെ പ്രശംസിച്ച മോദി ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ ശക്തി തിരിച്ചറിയുന്നതിൽ കൊവിഡ് പോരാട്ടം നിർണ്ണായകമായതായും അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിട്ടുള്ള സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, പ്രാദേശിക ഭരണ സംവിധാനങ്ങള്‍ എന്നിവരെ ഏകോപിപ്പിക്കാന്‍ കോവിഡ് വാരിയേഴ്‌സ് എന്ന പേരിൽ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിങ്ങനെ 1.25 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആർക്കും കോവിഡ് വാരിയറാകാമെന്ന് മോദി പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകൾ പരസ്പരം സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • കേന്ദ്രം  മുൻഗണന നൽകുന്നത് അവശ്യ സേവനങ്ങൾക്കാണ്.
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർഷകരുടെ വലിയ സംഭാവനയുണ്ട്.
  • രാജ്യത്ത് വൈദ്യോപകരണങ്ങളുടെ വിതരണം സുഗമമായി നടക്കുന്നു.
  • ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.
  • ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത നടപടി സ്വീകരിക്കും.
  • മാസ്‌ക് ധരിക്കുന്നത് കൊവിഡിന് ശേഷവും ജീവിത ശൈലിയാകും.
  • കൂടാതെ പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായി ഒഴിവാക്കും.
  • രാജ്യത്ത് ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യ ലോകത്തിന് മാതൃകയാണ്.
  • യോഗയും ആയുർവേദവും അന്താരാഷ്ട്ര വേദികളിൽ വരെ ചർച്ചയാകുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here