രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. പൊതുഗതാഗതം ഉണ്ടാവില്ല.അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം.
റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളായി തിരിച്ചാണ് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചിരിക്കുന്നത്.രാജ്യത്ത് നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകളോടെയാണ് മൂന്നാം ഘട്ട ലോക്ഡൗണ്‍ ആരംഭിച്ചിരിക്കുന്നത്.ആശുപത്രികള്‍,ക്ലിനിക്കുകള്‍, എന്നിവിടങ്ങളില്‍ ഒപി പ്രവര്‍ത്തിക്കും.സാമൂഹിക അകലം, മാസ്ക് തുടങ്ങിയ സുരക്ഷാ മുന്‍കരുതല്‍ നിര്‍ബന്ധമാക്കി.
കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോട്ടലുകള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍,ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കില്ല, അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടരുത്.പൊതുഗതാഗതം അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടു പേരില്‍ കൂടുതല്‍ യാത്രചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ തുറക്കില്ല.
ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ രാത്രി 7: 30 വരെ പ്രവര്‍ത്തിക്കും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍ഗണനാ ലിസ്റ്റില്‍ മലയാളികളെ നാട്ടില്‍ എത്തിക്കും.ഇതില്‍ വിദ്യാര്‍ത്ഥികള്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍ മറ്റ് ആരോഗ്യ ആവശ്യമുളളവര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. പുറമെ നിന്ന് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം.