കെ ഫോണിനായി കിഫ്ബിയിലൂടെ നബാര്‍ഡിന്‍റെ സഹായം

0
3923

കെ ഫോണ്‍ പദ്ധതിക്കായി കിഫ്ബിയ്ക്ക് , നബാർഡ് 1061 കോടി രൂപ വായ്പ നല്കും. നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അസിസ്റ്റന്‍സില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിക്കുന്നത്. ഇതിന്‍റെ അനുമതി പത്രം കിഫ്ബിയ്ക്ക് കൈമാറി. വ്യവസ്ഥകള്‍ നബാര്‍ഡും കിഫ്ബിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ ഫോണ്‍ പദ്ധതിക്ക് 1516 കോടിയിലേറെ രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. മുപ്പതിനായിരത്തിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതുമാണ് , കേരള ഫൈബര്‍ ഒപ്റ്റിക്സ് നെറ്റ് വര്‍ക്ക് എന്ന കെ ഫോണ്‍ പദ്ധതി. അടിസ്ഥാന സൌകര്യ വികസനത്തിനായി നബാര്‍ഡ് നേരത്തെയും കിഫ്ബിയ്ക്ക് വായ്പ നല്കിയിട്ടുണ്ട്. പ്രതിസന്ധിയുടെ കാലത്തും വായ്പ കിട്ടുന്നതിന്, കിഫ്ബിയുടെ കാര്യക്ഷമതയും സുതാര്യതയും പ്രധാന ഘടകമായി. കെ ഫോണ്‍ പദ്ധതിയില്‍ സാമ്പത്തിക സഹായത്തിനു പുറമെ, കിഫ്ബിയുടെ പരിശോധനയും ഉണ്ടാകും. കെ ഫോണ്‍ പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും കിഫ്ബി ഉറപ്പാക്കും. കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്ന സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍. സംസ്ഥാനത്തിന്‍റെ അഭിമാനമാകുന്ന കെ ഫോണ്‍ പദ്ധതി, ഏറ്റവും മികച്ച രീതിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാരിനൊപ്പം കിഫ്ബിയും ഉണ്ടാകും കൂടെ.

LEAVE A REPLY

Please enter your comment!
Please enter your name here