കൊവിഡ് മഹാമാരിയുടെ കാലത്ത് മാസ്ക് ഇട്ട മാവേലിയുടെ ഫോട്ടോ സ്റ്റോറി വൈറലാകുന്നു. ‘ആഘോഷമല്ല മുഖ്യം, കരുതലാണ്’ എന്ന ആശയമാണ് ഫോട്ടോ സ്റ്റോറിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളും ആശയവും തിരുവനന്തപുരം സ്വദേശിയായ ഫോട്ടോഗ്രാഫർ വിനീത് നായരുടേതാണ്. അത്തപ്പൂക്കളം ഒരുക്കി കാത്തിരിക്കുന്ന മലയാളികളും മാസ്ക് ഇട്ട് മാവേലിയും കൊറോണയും ഒക്കെ ചിത്രങ്ങളിൽ കാണാം. ശ്രീജിത്ത്, രാജേഷ് കുമാർ, അഖിൽ, ശരത്, പ്രശാന്ത്, ജിബിൻ, ഹരികുമാർ, വിഷ്ണു തരു, കിച്ചു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റ്: മിഥുൻ, അനുരൂപ്, അരുൺ മുട്ടപ്പാലം എന്നിവരാണ്. മേക്കപ്പ്: അർജുൻ ലാൽ.