കാപ്പാന് നിറഞ്ഞ കൈയ്യടി

മോഹൻലാലും, സൂര്യയും മുഖ്യ വേഷങ്ങളിൽ എത്തുന്ന കാപ്പാന് തീയ്യറ്ററുകളിൽ നിറഞ്ഞ സ്വീകരണം. മിസ്റ്ററി, ത്രില്ലർ ജോണറിലാണ് കെ.വി. ആനന്ദ് പടം ഒരുക്കിയിരിക്കുന്നത്.ഹാരിസ് ജയരാജ് സംഗീതം ചെയ്ത പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. വിജയ്ക്കൊപ്പം ജില്ല എന്ന...

ഭഗത് മാനുവൽ രണ്ടാമതും വിവാഹിതനായി

മലർവാടി ആർട്‌സ് ക്ലബ്‌ പോലുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നടൻ ഭഗത് മാനുവൽ രണ്ടാമതും വിവാഹിതനായി. ആദ്യ ഭാര്യ ഭാര്യയായ ഡാലിയയിൽ നിന്നും ഭഗത് വിവാഹ മോചനം തേടിയിരുന്നു. ആദ്യ വിവാഹത്തിൽ...

ഓണം ബംബർ ആറു പേർ പങ്കിടും

12 കോടിയുടെ സമ്മാനവുമായി എത്തിയ സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ ആറു സുഹൃത്തുക്കൾ ചേർന്ന് പങ്കിടും. ആലപ്പുഴയിൽ വിറ്റ ടിക്കറ്റ് നമ്പറിനാണ് (TM 160869) ഒന്നാം സമ്മാനം. കരുനാഗപ്പിള്ളിയിലെ 6 ജ്വല്ലറി ജീവനക്കാർ...

ദുരിതാശ്വാസത്തിന് രണ്ടാം ക്ലാസ്സുകാരിയുടെ 500 ചിത്രങ്ങൾ!

കുറച്ചു നാൾ മുന്നേ ഭീകരമായി നാശം വിതച്ച പ്രളയത്തിന്റെ ഓർമകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ കൊല്ലത്തിന്റെ കോട്ടങ്ങൾ നേരെയാകും മുന്നേയാണ് വീണ്ടുമൊരെണ്ണം കൂടെ പിന്നാലെ എത്തിയത്. മണ്ണിടിച്ചിലും, വെള്ളം കയറി ഉണ്ടായ നാശങ്ങളും...

കണ്ണൂരിൽ നിന്ന് ‘ഗോ എയർ’

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള ഗോ എയറിന്റെ ആദ്യ വിമാന സർവ്വീസിന് ആരംഭമായി. മുംബൈ ആസ്ഥാനമായുള്ള, കുറഞ്ഞ ചിലവിൽ സർവ്വീസ് നടത്തുന്ന വിമാന കമ്പനിയാണ് ഗോ എയർ. കേരളത്തിലെ പുതിയ വിമാനത്താവളമായ കണ്ണൂരിനെ...

ടോറോന്റോയിൽ മിന്നിത്തിളങ്ങി മൂത്തോൻ

ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ റെപ്രസന്റേഷൻ വിഭാഗത്തിൽ കൈയ്യടി നേടി ഗീതുമോഹൻദാസ് ഒരുക്കിയ മൂത്തോൻ. നിവിൻ പോളി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ, റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്....

ധോണിയുടെ വിരമിക്കൽ സൂചന നൽകി കോഹ്‍ലിയുടെ ട്വീറ്റ്

ഇന്ത്യയുടെ മുൻ നായകനും, ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ജയിച്ച ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി വിരമിക്കാൻ പോകുന്നു എന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി കോഹ്‌ലിയുടെ ട്വീറ്റ്. രണ്ടായിരത്തി പതിനാറിൽ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന...

ലക്‌സസ് സ്വന്തമാക്കി സൗബിൻ

ആഢംബരക്കാറായ അറുപത് ലക്ഷം രൂപയുടെ ലക്സസ് സ്വന്തമാക്കി നടനും, സംവിധായകനുമായ സൗബിൻ. ലക്സസിന്റെ ഹൈബ്രിഡ് മോഡലായ ഇഎസ് 300 എച്ച്‌ എന്ന മോഡലാണ് താരം വാങ്ങിയത്. നടൻ ജയസൂര്യയും നേരത്തേ ലക്സസ് സ്വന്തമാക്കിയിരുന്നു. രണ്ടര...

വാട്സാപ്പിൽ ലാസ്റ്റ് സീൻ നോക്കുമായിരുന്നു, ആസിഫലി

കാമുകിയുമായി സംസാരിച്ച ശേഷം വാട്സാപ്പിൽ ലാസ്റ്റ് സീൻ നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് തുറന്ന് സമ്മതിക്കുകയാണ്‌ ആസിഫ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അത്രയ്ക്ക് ഭീകരമല്ലെങ്കിലും താൻ ഇത്...

ചരിത്രസ്മാരകം നിലംപൊത്തി

മട്ടാഞ്ചേരിയിലെ ചരിത്ര സ്മാരകമായിരുന്ന കടവുംഭാഗം ജൂതപ്പള്ളി തകർന്നു വീണു. കൊടുങ്ങല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ ജൂതന്മാർ നിർമ്മിച്ച ഇത്, കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളിയാണ്. ഏതാണ്ട് 400 വർഷമാണ് ഇതിന്റെ പഴക്കം. ആരാലും...

ഐഫോൺ ക്യാമറയെ ട്രോളി മലാല യൂസഫ്

ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 11 പ്രോ, 11 പ്രോ മാക്‌സ് മോഡലുകളിലെ ക്യാമറയാണ് ഇപ്പോൾ ചൂടൻ ചർച്ചാ വിഷയം. ഒരൊറ്റ നോട്ടത്തിൽ അടുപ്പ് പോലെയൊക്കെ തോന്നിയേക്കാവുന്ന ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്. നോബൽ സമ്മാന...

കുപ്പി പൊടിച്ചാൽ, ഫ്രീ റീചാർജ്!

പ്ലാസ്റ്റിക് കുപ്പിക്കും മൊബൈൽ റീചാർജിനും തമ്മിൽ ഒരു ബന്ധമുണ്ട്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും, റെയിൽവേ സ്റ്റേഷനുകളെ ഇത്തരം ബോട്ടിലുകളിൽ നിന്ന് മുക്തമാക്കാനും വേണ്ടി കേന്ദ്ര സർക്കാർ...

മദ്യത്തിൽ റെക്കോർഡ് ഇരിഞ്ഞാലാക്കുടക്ക്

പുലിക്കളി, വള്ളംകളി, ഓണത്തല്ല് പോലുള്ള ആചാരങ്ങൾ പോലൊരു ആചാരമാണ് ഓണത്തിന് മലയാളി കുടിച്ച കണക്ക് പുറത്തുവിടൽ. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല, റെക്കോർഡിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ് പോകുന്നത്. ഈ എട്ടുദിവസം കൊണ്ട്...

നടുറോഡിൽ സദ്യ, പ്രതിഷേധത്തിന്റെ പുതിയ വഴി

നല്ലൊരു മഴക്കാലം കഴിഞ്ഞാൽ റോഡും പാടവും കണ്ടാൽ ഒരുപോലിരിക്കും. കുഴികളിൽ വാഴ വച്ചും മറ്റുമുള്ള പ്രതിഷേധങ്ങൾ നമ്മൾ കാണുന്നതുമാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധത്തിന് പുതിയ വഴികൾ തേടുകയാണ് ജനം. കൊച്ചിയിൽ ഫോട്ടോഷൂട്ട് നടന്നപ്പോൾ...

ഇതുവരെ ഉമ്മവച്ചത് തവളകളെ, തപ്സി

ഗെയിം ഓവർ, ബേബി പോലുള്ള പടങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് തപ്സി. സഹോദരി ഷാഗുൺ പന്നുവുംo ഒന്നിച്ചുള്ള ഒരു അഭിമുഖത്തിൽ ഇപ്പോൾ താൻ പ്രണയത്തിലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. കാമുകൻ...

മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴിവാക്കുമായിരുന്നു, ശ്രീകുമാർ

മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ പ്രതിഭകളിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ തർക്കമില്ല. 3 ദേശീയ അവാർഡുകളും, പത്മ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെന്ന വ്യക്തിയോട് തനിക്ക് ദേഷ്യമായിരുന്നു എന്നും, അയാളെ...

എമിറേറ്റ്സിലേക്ക് മനുഷ്യക്കടത്ത്

മനുഷ്യക്കടത്ത് നിരോധിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും അത് പല രാജ്യങ്ങളിലേക്ക് തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇയിലേക്ക് യാതൊരു വിധ രേഖകളും ഇല്ലാതെ രഹസ്യമായി കടക്കാൻ ശ്രമിച്ച സ്ത്രീകൾ അടക്കമുള്ള 18 പേരെയാണ് അബുദാബി...

ആപ്പിളിന്റെ സ്‌ട്രീമിംഗ്‌ സർവ്വീസ് 5 ഡോളറിന്

ഐഫോൺ അവതരിപ്പിക്കുന്ന ചടങ്ങിൽ ആപ്പിൾ ഒരുക്കിയ സർപ്രൈസ് ആയിരുന്നു ആപ്പിൾ സ്‌ട്രീമിംഗ്‌ സർവ്വീസിന്റെ വരിസംഖ്യ. മാസം 5 ഡോളർ ആയി പ്രഖ്യാപിച്ചതോടെ നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്‌നി പോലുള്ളവർക്ക് വൻ അടിയാണ് ആപ്പിൾ നൽകിയത്....

ദുൽഖറിന് ആശംസയുമായി സച്ചിൻ

മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും ഒക്കെയുണ്ട് നമ്മുടെ യുവതാരം ദുൽഖർ സൽമാൻ. അതുകൊണ്ട് തന്നെ താരത്തിന് ഇന്ത്യയിൽ പലയിടത്തും ആരാധകരുണ്ട്. അനിൽ കപൂറിന്റെ മകൾ സോനം കപൂറിനൊപ്പം സോയ ഫാക്ടർ എന്ന ഹിന്ദി...

ഒരു കോടിയുടെ ചോദ്യത്തിനുള്ള ഉത്തരം അറിയാമെന്ന് കരൺ ജോഹർ

ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും, ഏറ്റവും അധികം പ്രേക്ഷകരുള്ളതുമായ ക്വിസ് പരിപാടിയാകും അമിതാബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ കരോർപതി. ബോളിവുഡിലെ ഹിറ്റ് മേക്കറായ കരൺ ജോഹറും ഈ പരിപാടിയുടെ വലിയ ആരാധകനാണ്. ഇന്നലെ ഉത്തർ...

നിലപാടിൽ നിന്ന് യൂടേൺ അടിച്ച് ആമിർ ഖാൻ

അഭിനയിക്കുന്ന സിനിമകൾ കൊണ്ടു മാത്രമല്ല, എടുക്കുന്ന ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ആമിർഖാൻ. മീടൂ മൂവ്മെന്റ് ശക്തിപ്രാപിച്ച സമയത്ത് അതിൽ ഉൾപ്പെട്ടവരുമായി സഹകരിക്കില്ലെന്ന് നിലപാടെടുത്ത ഖാൻ, ഇപ്പോൾ പണ്ട്...

അമൃത സുരേഷിന് ഇതെന്ത് പറ്റി?

സംഗീത റിയാലിറ്റി ഷോയിലൂടെയും, അതിന് ശേഷം അനുജത്തിക്കൊപ്പം ഉള്ള വ്ലോഗിലൂടെയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതയാണ്‌ അമൃത സുരേഷ്. ചലച്ചിത്ര താരം ബാലയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ അമൃതക്ക് ഒരു മകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ ആരാധകരുമായി...

വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം, രവിശാസ്ത്രി

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും, ഏകദിനത്തിലെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന വാർത്തകൾ അങ്ങിങ്ങായി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വേൾഡ് കപ്പിന് ശേഷം ഇരുവരും തമ്മിൽ അത്ര...

എനിക്കുള്ള വരനെ തിരഞ്ഞെടുക്കാമെന്ന് അമ്മ പറഞ്ഞിരുന്നു, ജാൻവി കപൂർ

തനിക്കുള്ള വരനെ തിരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നതായി അന്തരിച്ച ശ്രീദേവിയുടെ മകൾ ജാൻവി. ബ്രൈഡ്‌സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാൻവി മനസ്സ് തുറന്നത്. പുരുഷന്മാരെ കുറിച്ചുള്ള തന്റെ ധാരണകൾ തെറ്റാണെന്ന് അമ്മ വിശ്വസിച്ചിരുന്നു എന്നും,...

ആലിബാബയുടെ തലവൻ നാളെ സ്ഥാനമൊഴിയും

ചൈന ആസ്ഥാനമായിട്ടുള്ള ആലിബാബ കമ്പനിയുടെ ചെയർമാൻ സ്ഥാനം ജാക്ക് മാ നാളെ ഒഴിയും. 460 ബില്യൺ ഡോളർ മൂല്യമുള്ള ആഗോള ഇകോമേഴ്‌സ്‌ ഗ്രൂപ്പായി ആലിബാബയെ വളർത്തിയതിൽ ജാക്ക് മായുടെ പങ്ക് ചെറുതൊന്നുമല്ല. ചൈനയിലെ ഏറ്റവും...

വൈറ്റ് ടൈഗറിൽ പ്രിയങ്കയും, രാജ്കുമാർ റാവുവും

ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരൻ അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗർ എന്ന നോവലിന്റെ നെറ്റ് ഫ്ലിക്സ് അഡാപ്റ്റേഷനിൽ മുൻ ലോകസുന്ദരി പ്രിയങ്ക ചോപ്രയും, രാജ്കുമാർ റാവുവും പ്രധാന വേഷം കൈകാര്യം ചെയ്യും....

ആഘോഷത്തിനിടെ ആനയിടഞ്ഞ് പരിക്ക്

ആന ഇടയുന്നതും, അക്രമം കാണിക്കുന്നതും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും നമ്മൾ മലയാളികൾ ഉത്സവ സീസണുകളിൽ സ്ഥിരം കാണുന്നതാണ്. എന്നാൽ ഇത് ഇവിടെ മാത്രമല്ല ശ്രീലങ്കയിലും സംഭവിക്കുന്നുണ്ട്. ബുദ്ധ ക്ഷേത്രത്തിലെ ആഘോഷത്തിന് വന്ന ആന ഇടഞ്ഞ്...

കൊടും ചൂട്, ഫ്രാൻസിൽ 1435 ജീവനുകളെടുത്തു!

അതിഭയങ്കരമായ ചൂട് ഫ്രാൻസിൽ ഇതുവരെ കവർന്നത് 1435 ജീവനുകൾ. ഫ്രാൻസിന്റെ ആരോഗ്യമന്ത്രിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ കണ്ടതിൽ ഏറ്റവും കൂടിയ ചൂടാണ് ജൂൺ മാസത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്, 46 ഡിഗ്രി! തലസ്ഥാനമായ...

ആസിഡ് അറ്റാക്കിൽ നഷ്ടപ്പെട്ട കാഴ്ച 20 വർഷങ്ങൾ കഴിഞ്ഞ് വീണ്ടെടുത്തു.

ആസിഡ് അറ്റാക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്, ഈയിടെ നമ്മൾ സിനിമയിലൂടെയും അത് നമ്മൾ കണ്ടുകഴിഞ്ഞു. ഒരിക്കലും പഴയപോലെ ആക്കാൻ സാധിക്കാത്ത വിധം നമ്മുടെ രൂപത്തെ മാറ്റും, ചിലപ്പോൾ കാഴ്ചയെ അപഹരിക്കും. അതുപോലെ...

ജയസൂര്യയ്ക്ക് വീഴ്ചയിൽ പരിക്ക്

തുടർച്ചയായ 10 ദിവസത്തെ ഷൂട്ടിൽ തളർന്നു വീണ നടൻ ജയസൂര്യക്ക് തലയിൽ ചെറിയ മുറിവ്. പൂരം എന്ന മാസ്സ് ആക്ഷൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് താരം കുഴഞ്ഞു വീണത്. ഉടൻ തന്നെ...

ബ്ലഡ് ടെസ്റ്റിലൂടെ ശ്വാസകോശ ക്യാൻസറിനെ നേരത്തേ അറിയാം

മനുഷ്യരിൽ അധികം കാണപ്പെടുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനമാണ് ശ്വാസകോശ ക്യാൻസറിന് ഉള്ളത്. ഏറ്റവും അധികം മനുഷ്യരെ കൊല്ലുന്നതും ഇത് ഒട്ടും പിന്നിലല്ല. അസുഖം ബാധിച്ചവരിൽ 9 ശതമാനം മാത്രമാണ് രോഗം നിർണ്ണയിക്കപ്പെട്ടതിന് ശേഷം...

കാലാവസ്ഥാ വ്യതിയാന ബോധവത്കരണവുമായി ടിക്ടോക്ക്

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനവും, ഗ്ലോബൽ വാർമിങ്ങും ടിക്ടോക്കിൽ നിറയുന്നു. ടൈംലാപ്‌സ് വീഡിയോ മുഖേനെയും, മേക്കപ്പ് ഉപയോഗിച്ചും ആണ് യൂസേഴ്‌സ് ഇത്തരം വിഷയങ്ങൾക്ക് വേണ്ടിയുള്ള ബോധവത്കരണം നടത്തുന്നത്. പലവിധത്തിലുള്ള വീഡിയോകൾ ആണ് ഗ്ലോബൽ വാമിങ്...

ട്വിറ്റർ സ്കെഡ്യൂൾ ഓപ്‌ഷൻ കൊണ്ടുവരുന്നു

ഇൻസ്റ്റാഗ്രാമിന് പിന്നാലെ ട്വീറ്റ് സ്കെഡ്യൂൾ ചെയ്തു വയ്ക്കാനുള്ള ഓപ്‌ഷൻ ട്വിറ്റർ പ്ലാറ്റ്‌ഫോമിലും വരുന്നു എന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡയ കമ്പനികൾക്കും, വ്യക്തികൾക്കും ഉപകാരപ്പെടുന്നതാണ് പുതിയ മാറ്റം. വെബ് പ്ലാറ്റ്ഫോമിൽ ആയിരിക്കും ഇത് നിലവിൽ...

പ്ലാസ്റ്റിക് പായ്ക്കിങ്ങിനോട് കിറ്റ്ക്യാറ്റ് വിട പറയുന്നു

വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെ ചെറുക്കാൻ ആവുന്ന വിധത്തിൽ സഹകരിക്കുകയാണ് വിവിധ ബ്രാന്റുകൾ. ജപ്പാനിൽ ഒരുപാട് ഉപഭോക്താക്കൾ ഉള്ള കിറ്റ്ക്യാറ്റ് ഈ മാസത്തോടെ പൂർണ്ണമായും പ്ലാസ്റ്റിക് പായ്ക്കിങ് മാറ്റി പേപ്പർ കവറിലേക്ക് മാറുകയാണ്. 2025...

വാസയോഗ്യമല്ലാത്ത ആദ്യ പത്ത് നഗരങ്ങളിൽ കറാച്ചിയും

ജീവിയ്ക്കാൻ അനുയോജ്യമായ ഏറ്റവും നല്ല നഗരങ്ങളുടേയും, മോശം നഗരങ്ങളുടേയും കണക്ക് എക്കോണോമിസ്റ്റ് മാഗസിൻ പുറത്തുവിട്ടു. നൂറ്റിനാല്പത് നഗരങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ ഏറ്റവും നല്ലത് എന്ന പട്ടം ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന സ്വന്തമാക്കിയപ്പോൾ മോശം...

വായടിപ്പിക്കുന്ന മറുപടിയുമായി ഇല്യേന

ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഇല്യേന ഡിക്രൂസ്. വിശേഷങ്ങളും പങ്കുവയ്ക്കുകയും, ആരാധകരുമായി ഇടയ്ക്കൊക്കെ സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യാറുണ്ട് താരം. അങ്ങനെ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയിലാണ് മോശം ചോദ്യവുമായി വന്ന...

ഐഫോണിൽ ഫിംഗർപ്രിന്റ് ഓപ്‌ഷൻ തിരിച്ചുവരും

ഐഫോൺ എക്‌സ് ഇറങ്ങിയപ്പോൾ അപ്രത്യക്ഷമായ ഫിംഗർ പ്രിന്റ് ഓപ്‌ഷൻ അടുത്ത വർഷത്തോടെ ഐഫോണിൽ തിരിച്ചു വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഫെയ്‌സ് ഐഡിയാണ്‌ ഐഫോണിൽ ഉപയോഗിക്കുന്നത്. അത് നിലനിർത്തി കൊണ്ടുതന്നെയാവും ബയോമെട്രിക് ഐഡി കൂടി...

കാണേണ്ട ടിവി ഷോ, സിനിമകൾ എന്നിവ ഇനി ഗൂഗിൾ നമ്മളോട് പറയും

ദിവസത്തിൽ ഒരിക്കലെങ്കിലും ഗൂഗിൾ സർവ്വീസ് ഉപയോഗിക്കാത്ത ആരും തന്നെ കാണില്ല. നമ്മളെ കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ ഗൂഗിൾ ശേഖരിക്കുന്നുമുണ്ട്. അതുകൊണ്ട് ഇപ്പോഴിതാ ഉപകാരം ഉണ്ടാകാൻ പോകുന്നു! നമ്മുടെ സെർച്ച് പാറ്റേൺ മനസ്സിലാക്കി പേഴ്‌സണലൈസ്ഡ്...

നിസ്സാരം, വിദ്യുതിനിത് നിസ്സാരം

വിജയ് നായകനായ തുപ്പാക്കി സിനിമയിലെ വില്ലൻ വേഷത്തോടെ വിദ്യുത് ജംബാൽ എന്ന ബോളിവുഡ് നടൻ നമ്മൾ മലയാളികൾക്കും സുപരിചിതനാണ്. മാർഷൽ ആർട്ട്സ് നല്ലപോലെ വശമുള്ള അദ്ദേഹത്തിന്റെ മെയ്‌വഴക്കവും, ശരീരത്തിലെ മസിൽസും കൊതിക്കാത്ത ആരും...

പരാതിക്കെതിരെ ബാർബിക്യൂ പൊങ്കാല പദ്ധതിയിട്ട് ജനങ്ങൾ

വീടിന്റെ അപ്പുറത്ത് ഉണ്ടാക്കിയ ബാർബിക്യൂവിന്റെ നാറ്റം സഹിക്കാൻ പറ്റുന്നില്ല എന്ന കാരണത്താൽ അയൽവാസിയെ കോടതി കയറ്റിയ വെജിറ്റേറിയൻ യുവതിയുടെ വീടിന് മുന്നിൽ ബാർബിക്യൂ മേള നടത്താൻ പദ്ധതിയിട്ട് പെർത്തിലെ കൂട്ടായ്മ. സില്ല കാർഡൻ എന്ന...

സിനിമയിൽ അഭിനയിക്കണോ? ആപ്പുണ്ട്!

സിനിമയിൽ അഭിനയിക്കാനും ആപ്പുണ്ട്! ഞെട്ടണ്ട, ചൈനീസ് കമ്പനിയാണ് പ്ലേ സ്റ്റോറിൽ ആപ്പുമായി എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകൻ ആകണമെന്നുള്ള മോഹം ഒരിക്കലെങ്കിലും തോന്നാത്തതായി ആരും ഇല്ലല്ലോ. ഈ മോഹം ഈ ആപ്പിലൂടെ...

ജാക്കിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, എസ്എംഎസ് ട്വീറ്റിങ് നിർത്തലാക്കി

ട്വിറ്റർ സിഇഒ ആയ ജാക്ക് ഡോർസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത് കൊണ്ടും, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാം എന്നതിനാലും ട്വിറ്റർ എസ്എംഎസ് വഴിയുള്ള ട്വീറ്റിങ് ഫെസിലിറ്റി നിർത്തലാക്കി. ഈ 4g യുഗത്തിൽ...

ഷാർജയിലെ വീട്ടിൽ സിംഹകുട്ടികൾ

ഷാർജയിലെ ഒരു വീട്ടിൽ നിന്നും അനധികൃതമായി വളർത്തിയിരുന്ന രണ്ട് സിംഹകുട്ടികളേയും, രണ്ട് കടുവകുട്ടികളേയും, രണ്ട് കുരങ്ങു കുഞ്ഞുങ്ങളേയും അധികൃതർ കണ്ടെത്തി. ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. ആരോ നൽകിയ...

മദ്യപാനം ഉപേക്ഷിച്ചുവെന്ന് ബ്രാഡ് പിറ്റ്

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് പ്രിയങ്കരനാണ് ഓസ്കാർ ജേതാവ് കൂടിയായ ബ്രാഡ്പിറ്റ്. വിഖ്യാത സിനിമാതാരം ആഞ്ജലീന ജോളിയായിരുന്നു ബ്രോഡിന്റെ ഭാര്യ. ഈ ജോഡി ബ്രാഞ്ജെലിന എന്നാണ് അറിയപ്പെട്ടിരുന്നത്. എല്ലാവർക്കും മാതൃകയാണ് എന്ന വാഴ്ത്തലുകൾക്ക് ഇടയ്ക്കാണ്...

വീഡിയോ വൈറൽ: അനന്യ ഇനി സിനിമയിൽ പാടും

ക്ലാസ്സ് റൂമിൽ ഇരുന്നുള്ള അനന്യയുടെ ഗാനം ഇതിനോടകം കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ കൊച്ചു മിടുക്കി ഇനി ബിജിബാലിന്റെ സംഗീതത്തിൽ പാടും. ക്യാപ്റ്റൻ സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയിലാകും...

എല്ലാം തികഞ്ഞ ബൗളർ ഇയാളാണ്: കോഹ്‌ലി

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യയുടെ ജസ്പ്രീത് ബൂമ്റയാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. വെറും T20 സ്‌പെഷ്യലിസ്റ്റ് എന്ന ലേബലിൽ നിന്നും താരം ഏറെ മുന്നോട്ട് പോയെന്നും ക്രിക്കറ്റിന്റെ സകലമാന...

ഷറപ്പോവയെ ട്രോളി സെറീനയുടെ ഭർത്താവ്

സെറീനയും, ഷറപ്പോവയും തമ്മിലുള്ള കോർട്ടിലെ പോരാട്ടം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ട് മാച്ചിൽ ഷറപ്പോവയെ സെറീനയുടെ ഭർത്താവായ ഒഹാനിയൻ ട്രോളിയതാണ് വാർത്തകളിൽ ഇടം പിടിച്ചത്. മത്സരത്തിൽ സെറീന അനായാസം...

മാർഗരറ്റ് അറ്റ്വുഡും, സൽമാൻ റുഷ്ദിയും ബുക്കർപ്രൈസ് ഷോർട്ടലിസ്റ്റിൽ

ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള ഷോർട്ട് ലിസ്റ്റിൽ ആറ് പുസ്തകങ്ങൾ ഇടം പിടിച്ചു. വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ 'ക്വിക്ക്‌സോട്ട്', മാർഗരറ്റ് അറ്റ്വുഡിന്റെ ഇനിയും പുറത്തിറങ്ങാത്ത 'ദി ടെസ്റ്റാമെന്റ്‌സ്', ഒബിയോമയുടെ 'ആൻ ഓർകസ്ട്ര...

മയക്കുമരുന്ന് ഉപയോഗത്തിനും, സ്ത്രീകളെ ബഹുമാനിക്കാത്തതിലും പശ്ചാത്തപിച്ച് ജസ്റ്റിൻ ബീബർ

ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയതാണ്‌ ജസ്റ്റിൻ ബീബർ എന്ന ഗായകൻ. ലോകത്തിന്റെ നാനാഭാഗത്ത് സംഗീതപരിപാടികളുമായി തിരക്കൊഴിഞ്ഞ നേരമില്ല, ഇന്ത്യയിലും ബീബർ പരിപാടിക്കായി വന്നിരുന്നു. തിങ്കളാഴ്ച്ച താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട നീണ്ട...

ഫേസ്ബുക്കിലെ ഫേസ് റെക്കഗ്നിഷൻ ഇനി ഓൺ ആയിരിക്കില്ല

ഉപഭോക്താക്കളുടെ ബയോമെട്രിക് ഡാറ്റ ചോർത്തുന്നു എന്ന പരാതിയിന്മേൽ, ഒരു കൊല്ലമായി ഫേസ്‌ബുക്ക് തുടർന്ന് വന്ന പോളിസിയിൽ മാറ്റം വരുത്തി. ഡീഫോൾട്ട് ആയി ഓൺ മോഡിൽ ഉണ്ടായിരുന്ന ഫേസ് റെക്കഗ്നിഷൻ സൗകര്യം ഇനി ഉപഭോക്താക്കൾ...