top of page
  • Facebook
  • Instagram
  • YouTube

‘ഇതിനെയാണ് ബാലപീഡനം എന്നു പറയുന്നത്.’

Updated: May 18, 2023

സിനിമ ലൊക്കേഷനുകളിലും, യാത്രാവേളകളിലും, സുഹൃദ് സദസ്സിലുമൊക്കെ ഇന്നസെന്‍റ് പറയുന്ന കഥകളിലെ പ്രധാന കഥാപാത്രമോ പ്രതിനായകനോ ഇന്നസെന്‍റ് തന്നെയായിരിക്കും. മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം കഥകള്‍ പറയാറില്ല. അദ്ദേഹത്തിന്‍റെ കഥകളിലെ പ്രധാന ഫോക്കസ് അദ്ദേഹത്തിനുതന്നെയായിരിക്കും. അതുകൊണ്ടുതന്നെയാണ് അക്കഥകള്‍ രസകരങ്ങളാകുന്നത്.

സിനിമാരംഗത്തേയും സ്കൂളിലേയും ഇംപോസിഷനുകളെ രസകരമായാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ ഡയലോഗ് പറയുമ്പോഴോ അഭിനയരംഗങ്ങളിലോ തെറ്റുവന്നാല്‍ സംവിധായകന് റീടേക്ക് എടുപ്പിക്കും. ഇതിനെ സിനിമയിലെ ഇംപോസിഷനെന്ന് പറയാമെന്ന് ഇന്നസെന്‍റ്. സ്കൂളില്‍ ഇംപോസിഷനെഴുതി തഴമ്പിച്ച കൈകളായതിനാല്‍ സിനിമയിലെ ഇംപോസിഷനെ തനിക്ക് ഭയമില്ലാതായി. അദ്ധ്യാപകര്‍ പറയുന്നത്ര പ്രവശ്യം ഇംപോസിഷനെഴുതി കൊടുത്തിട്ടുള്ള ഒരു വിദ്യാര്‍ത്ഥി കേരളത്തില്‍ താന്‍ മാത്രമാകും ഉണ്ടാവുക. ഇതിനെയാണ് ബാലപീഢനമെന്ന് പറയുന്നതെന്നും ഇന്നസെന്‍റ് സമര്‍ത്ഥിക്കുന്നു.

അമൃത ടി വിയില്‍ 2005-2006 കാലയളവില്‍ സംപ്രേഷണംചെയ്ത 'ഞാന്‍ ഇന്നസെന്‍റ് ' എന്ന പരമ്പരയുടെ ഒരു ഭാഗം. കൂടുതല്‍ എപ്പിസോഡുകള്‍ക്ക് സന്ദര്‍ശിക്കുക . FULL EPISODES


അമൃത ടി വി സംപ്രേഷണം ചെയ്ത ‘ഞാന്‍ ഇന്നസെന്‍റ് ‘ എന്ന പരമ്പരയിലൂടെ മലയാളത്തിന്‍റെ പ്രിയനടന്‍റെ രസകരങ്ങളായ ജീവിതാനുഭവങ്ങള്‍ ആസ്വദിക്കാം. സംവിധായകന്‍ മോഹന്‍റെ ക്യാമറക്കണ്ണിലൂടെ ഇന്നസെന്‍റിന്‍റെ ഹൃദയക്കാഴ്ചകളായി ഇവിടെ അവതരിപ്പിക്കപ്പെടുന്നത് ഇന്നസെന്‍റിന്‍റെ അനുഭവങ്ങളാണ്. ഈ നര്‍മ്മത്തിന്‍റെയെല്ലാം പിറകില്‍ കണ്ണീരിന്‍റെ നനവുണ്ട്. തമാശമാത്രമല്ല ജീവിതം. അതുപോലെയൊക്കെത്തന്നെയാണ് ഇന്നസെന്‍റ് കഥകളും. എന്നു പറഞ്ഞാല്‍ ചിരിയുടെ കുറച്ചു മധുരവും കണ്ണീരിന്‍റെ അല്പം ഉപ്പുരസവും നുണയിലെ കുസൃതിയും ഇതൊക്കെ ഇടകലര്‍ന്ന ഇന്നസെന്‍റ് കഥകള്‍.


 
 
 

Amrita Television, Gandhi Nagar, Vazhuthacaud,
Thiruvananthapuram - 695014,  Tel : +91-4
71-2321500, 2328901
Fax : +91-471-2328900, Email : info@amritatv.com

© Copyright 2023 Amrita Television. All rights reserved

bottom of page