top of page

“അന്നെന്നെ എം. ജി. ശ്രീകുമാര്‍ വിളിച്ചിരുന്ന പേര് അതായിരുന്നു!”

Updated: May 19

ഗാനമേളകളുടെ റാണിയെന്നറിയപ്പെട്ടിരുന്ന ആലീസ് ഉണ്ണിക്കൃഷ്ണന്‍ മനസ്സു തുറക്കുന്നു


അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് ഗെയിം ഷോയായ ‘പറയാം നേടാം പണംനേടാം’ പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന സൂപ്പര് മ്യൂസിക്കല്‍ ചാറ്റ്ഷോയാണ് ‘പാടാം നേടാം പണം നേടാം’.


പഴയകാല ഗാനമേള വേദികളെ ത്രസിപ്പിച്ച സൂപ്പര്‍ ഗായകരെ ഒരിക്കല്‍ക്കൂടി മലയാളിപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടിയാണിത്. പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാറാണ് ഈ പരിപാടിയുടെ അവതാരകന്‍. ‘പാടാം നേടാ’മിന്‍റെ ലോഞ്ച് ഇവന്‍റില്‍, ഇതില്‍ പങ്കെടുക്കുന്ന 21 ഗായകരേയും പരിചയപ്പെടുത്തുകയുണ്ടായി.

പാടാം നേടാ'മിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം

'പാടാം നേടാം പണം നേടാം' എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും രാത്രി 8.30ന് സംപ്രേഷണംചെയ്യുന്നു..

അതിലൊരാളാണ് ‘ഗാനമേളകളുടെ റാണി’ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന അനുഗൃഹീത ഗായിക ആലീസ് ഉണ്ണിക്കൃഷ്ണന്‍ (കലാഭവന്‍ ആലീസ്). ആലീസ് പാടുന്ന കാലത്ത് താന്‍ ഗാനമേളകളില്‍ കേവലം ഒന്നോ രണ്ടോ പാട്ടുകള്‍ പാടാന്‍ പോയിരുന്ന ആളായിരുന്നുവെന്ന് ഗായകന്‍ എം. ജി. ശ്രീകുമാര്‍ ഓര്‍മ്മിച്ചു. അന്ന് ആലീസിന് ദിവസം 2-3 ഗാനമേളകളാണ് കിട്ടിയിരുന്നത്. എം ജി ശ്രീകുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആലീസ് പങ്കുവച്ചത് വേദിയാകെ പൊട്ടിച്ചിരിയോടെയാണ് സ്വീകരിച്ചത്. താന്‍ കൂട്ടുകാരോടൊപ്പം അക്കാദമിയില്‍ പഠിക്കാന്‍ പോയിരുന്ന കാലത്ത് ശ്രീകുമാര്‍ എന്നും റോഡരികിലുള്ള അദ്ദേഹത്തിന്‍റെ വീട്ടുപടിക്കല്‍ കാത്തുനില്‍ക്കുമായിരുന്നുവെന്നും തന്നെ അദ്ദേഹം ‘ഭക്തദാസി’ എന്നാണ് വിളിച്ചിരുന്നതെന്നും ആലീസ് വിവരിച്ചപ്പോള്‍ ഇതൊക്കെ ഇവിടെ പച്ചയ്ക്ക് പറയണോയെന്നായിരുന്നു എം. ജി. ശ്രീകുമാറിന്‍റെ കമന്‍റ്. പഴകാലങ്ങളൊക്കെ ഓര്‍ക്കുന്നുണ്ടോ എന്ന ആലീസിന്‍റെ ചോദ്യത്തിന് മറുപടിയുമായെത്തിയത് മണിയന്‍പിള്ള രാജുവാണ്. ആളിനെ ശ്രീകുമാറിന് ഓര്‍മ്മയുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നും ഒരുപാടുപേരുമായി അങ്ങനെ സംസാരിക്കുന്നതല്ലേയെന്നും പലര്‍ക്കും അഡ്രസ്സും ഫോണ്‍‍ നമ്പറുമൊക്കെ കൊടുക്കാറുണ്ടെന്നുമുള്ള അദ്ദേഹത്തിന്‍റെ കൌണ്ടര്‍ പൊട്ടിച്ചിരിയിലാണ് കലാശിച്ചത്.

ഒരു പ്രമുഖ സംഗീതകുടുംബത്തില്‍ ജനിച്ച്, മലയാളികളുടെ പ്രിയ ഗായകനായിമാറിയ എം.ജി.ശ്രീകുമാര്‍, മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും നേടിയിട്ടുണ്ട്.

bottom of page