മണിയന്‍പിള്ള രാജുവിനെ പാട്ടുപഠിപ്പിച്ച നഞ്ചിയമ്മ!
അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് ഗെയിം ഷോയായ പറയാം നേടാം പണംനേടാം പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന സൂപ്പര് മ്യൂസിക്കല്‍ ചാറ്റ്ഷോയാണ് പാടാം നേടാം പണം നേടാം. ~ പാടാം നേടാ'മിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
'പാടാം നേടാം പണം നേടാം' എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും രാത്രി 8.30ന് സംപ്രേഷണംചെയ്യുന്നു..
ഈ പരിപാടിയുടെ ലോഞ്ച് ഇവന്‍റില്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അട്ടപ്പാടിയുടെ പ്രിയ ഗായിക നഞ്ചിയമ്മയും അതിഥിയായെത്തിയുരുന്നു. പാടാം നേടാമിന്‍റെ അവതാരകനും പ്രശസ്ത ഗായകനുമായ എം ജി ശ്രീകുമാറിനും അതിഥിയായെത്തിയ നടന്‍ മണിയന്‍ പിള്ള രാജുവിനുമൊപ്പം നഞ്ചിയമ്മ തന്‍റെ സിനിമാനുഭവങ്ങള് പങ്കുവച്ചു. തന്‍റെ പേരക്കുട്ടികളേയും മറ്റും നാടന്‍ പാട്ടുകള്‍ പഠിപ്പിക്കാറുണ്ടെന്ന് നഞ്ചിയമ്മ. എന്നാല് മണിയന്‍ പിള്ള രാജുവിനെ ഒരു പാട്ടു പഠിപ്പിക്കാമോയെന്ന് ശ്രീകുമാര്. ആവശ്യംകേട്ട് മണിയന്‍പിള്ള രാജുവിന് “വെള്ളിങ്ഗിരിയാണ്ടവനേ വാ മുരുകാ വാ...” എന്ന വരികള്‍ പാടിക്കൊടുത്ത നഞ്ചിയമ്മയേയും മറ്റുള്ളവരേയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് മണിയന്‍പിള്ള രാജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വരികള്‍ ഏറ്റുപാടിയത്. തന്‍റെ അരികിലിരിക്കുന്ന എം ജി ശ്രീകുമാറിനെച്ചൂണ്ടിക്കാട്ടി “വെളിവില്ലാത്തവര്‍ക്ക് വിവരം വയ്ക്കണേ വാ മുരുകാ വാ...” എന്നു രാജു പാടിയത് സെറ്റിലാകെ ചിരി പടര്‍ത്തി.