top of page
  • Facebook
  • Instagram
  • YouTube

“എനിക്കൊരു ഫീലിംഗുള്ള പാട്ടുതരാമോ എന്ന് സച്ചിസാര്‍ ചോദിച്ചു”

Updated: May 19, 2023



തന്നെ ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ “കളക്കാത്ത സന്ദനമേര…” ഗാനത്തിന്‍റെ പിറവിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഗായിക നഞ്ചിയമ്മ. അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ്ഷോ ആയ ‘പാടാം നേടാം പണം നേടാ’മിന്‍റെ ലോഞ്ച് ഇവന്‍റില്‍ അതിഥിയായെത്തിയപ്പോഴാണ് തന്‍റെ ജീവിതം മാറ്റിമറിച്ച ഗാനത്തിന്‍റെ വിശേഷങ്ങള്‍ അവര്‍ പങ്കുവച്ചത്.


~ പാടാം നേടാ'മിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം

'പാടാം നേടാം പണം നേടാം' എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും രാത്രി 8.30ന് സംപ്രേഷണംചെയ്യുന്നു..

“അട്ടപ്പാടിയെക്കുറിച്ച് എനിക്കൊരു ഫീലിംഗുള്ള പാട്ടുതരാന്‍ പറ്റുമോ? ഞാനൊരു പടമെടുക്കാന്‍ വരുന്നതാണ്’ എന്നാണ് സംവിധായകന്‍ സച്ചി ആദ്യമായി കണ്ടപ്പോള് തന്നോട് പറഞ്ഞത്. അങ്ങനെയൊരു പാട്ട് തങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. ഒരു രണ്ടു ദിവസം തനിക്കു തന്നാല്‍ അതിനെപ്പറ്റി എന്തെങ്കിലും പാടിത്തരാമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്ന് നഞ്ചിയമ്മ. അങ്ങനെയാണ് താന്‍ മരത്തെക്കുറിച്ച് പാടിയത്. വളരെ സന്തോഷത്തോടെ അദ്ദേഹത്തിനു കൊടുത്ത പാട്ടാണ് ഹിറ്റായി വന്നത്. ഈ പാട്ട് അദ്ദേഹത്തിന് ഇഷ്ചമായെങ്കില്‍ മാത്രം എടുത്താന്‍ മതിയെന്നു പറഞ്ഞാണ് അത് സച്ചിക്കു നല്‍കിയതെന്നും നഞ്ചിയമ്മ ഓര്‍ക്കുന്നു. തന്‍റെ ഗോത്രഭാഷയായ ഇരുള ഭാഷയിലാണ് നഞ്ചിയമ്മ ഈ ഗാനം രചിച്ചത്.

ദുബായ്, മസ്ക്കറ്റ്, ഖത്തര്‍, കുവൈറ്റ്, ലണ്ടന്‍, തുടങ്ങിയ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനെപ്പറ്റിയും നഞ്ചിയമ്മ സംസാരിച്ചു. നഞ്ചിയമ്മയ്ക്ക് എവിടെപ്പോയാലും ഇഷ്ടം അട്ടപ്പാടിതന്നെയെന്നായിരുന്നു എം ജി ശ്രീകുമാറിന്‍റെ കമന്‍റ്. ശ്രീകുമാറിനൊപ്പം അനേകം സ്റ്റേജ് ഷോകളിലും നഞ്ചിയമ്മ പങ്കെടുത്തിട്ടുണ്ട്.

‘അയ്യപ്പനും കോശിയും’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ഗായികയായി മാറിയ നഞ്ചിയമ്മ, 2020ലെ ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കി.


 
 
 

Amrita Television, Gandhi Nagar, Vazhuthacaud,
Thiruvananthapuram - 695014,  Tel : +91-4
71-2321500, 2328901
Fax : +91-471-2328900, Email : info@amritatv.com

© Copyright 2023 Amrita Television. All rights reserved

bottom of page