top of page

“ശാസ്ത്രം തോറ്റു, ആക്രാന്തം ജയിച്ചു!”നടന്‍ ജഗദീഷ് ശാസ്ത്രത്തെ തോല്‍പ്പിച്ച കഥ.

സൌഹൃദത്തിന്‍റെ സുഖമേല്‍ക്കാത്തവര്‍, സൌഹൃദത്തിന്‍റെ സാന്ത്വനമറിഞ്ഞിട്ടില്ലാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. സൌഹൃദത്തിന്‍റെ സമാഗമവേദികൂടിയാവുകയായിരുന്നു അമൃത ടി വി ‘സംഗീത സമാഗമ’ത്തിന്‍റെ വേദി. ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ‘2 ഹരിഹർ നഗർ’ എന്ന ചലച്ചിത്രത്തിന്‍റെ ഇനുഭവങ്ങള്‍ പങ്കിടാനായിരുന്നു നായകന്മാരായ മുകേഷും സിദ്ദിഖും ജഗദീഷും അശോകനും എത്തിയത്. ‘2 ഹരിഹർ നഗറി’ന്‍റെ ആദ്യഭാഗമായ ‘ഇന്‍ ഹരിഹര്‍ നഗറിന്‍റെ’ ഷൂട്ടിംഗ് വിശേഷങ്ങളും അവര്‍ പങ്കുവച്ചു.


തങ്ങള്‍ ലൊക്കേഷനില്‍ പറഞ്ഞതിന്‍റെ പത്തിലൊന്നുപോലും സിനിമയിലില്ലെന്ന് ഈ നാല്‍വര്‍ സംഘം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങളില്‍ ചിലതും അവര്‍ അതീവ രസകരമായിത്തന്നെ അവതരിപ്പിച്ചു. ഒരിക്കല്‍ തൃശ്ശൂരില്‍ ജഗദീഷും മുകേഷുമൊക്കെയുള്ള ഒരു സ്റ്റേജ് പ്രോഗ്രം തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, രണ്ടു ദിവസം മുന്‍പ് ജഗദീഷിന്‍റെ തൊണ്ടയ്ക്കു അണുബാധയുണ്ടായി ശബ്ദംപോയി. ഡോക്ടര്‍ പരിശോധിച്ച് 7 ദിവസം വോയിസ് റെസ്റ്റ് നിര്‍ദ്ദേശിച്ചു. ജഗദീഷിന് ആകെ അങ്കലാപ്പായി. നല്ല തുക പ്രതിഫലം ലഭിക്കുന്ന പരിപാടിയാണ്. അത് നടന്നില്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കേണ്ടിവരുംതാനും. എന്തുചെയ്യുമെന്ന് ചോദിച്ച മുകേഷിനോട് അത് താന്‍ നോക്കിക്കോളാമെന്ന് ജഗദീഷ് ആംഗ്യത്തിലൂടെ മറുപടി നല്‍കി. പിറ്റേന്ന് രാവിലെയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോളും ജഗദീഷിന്‍റെ ശബ്ദം തിരികെ ലഭിച്ചിട്ടില്ല. അപ്പോഴും താന്‍ നോക്കിക്കൊള്ളാമെന്ന ആത്മവിശ്വാസം ജഗദീഷിന്. പിറ്റേന്ന് ഹൈ പിച്ചില്‍ സ്കിറ്റ് അവതരിപ്പിച്ച് രണ്ടു പാട്ടുംപാടി കാശുംവാങ്ങി ജഗദീഷ്പോയി. ആ പരിപാടികാണാന്‍ ജഗദീഷിന് വെയിസ് റെസ്റ്റ് നിര്‍ദ്ദേശിച്ച ഡോക്ടറുമുണ്ടായിരുന്നു. അദ്ഭുതത്തോടെ തന്നെ നോക്കിയ മുകേഷിനോട് ഡോക്ടര്‍ ഇപ്രകാരം പറഞ്ഞുവത്രേ- “കാശിനോടുള്ള ആര്‍ത്തി ജയിച്ചു, ശാസ്ത്രം തോറ്റു!” എന്നാല്‍ ഡോക്ടര്‍ അങ്ങനെയല്ല അല്പം വ്യത്യാസത്തോടെയാണ് പറഞ്ഞതെന്ന് ജഗദീഷ്- “ശാസ്ത്രം തോറ്റു, ആക്രാന്തം ജയിച്ചു” എന്നായിരുന്നു ഡോക്ടറുടെ കമന്‍റെന്ന് ജഗദീഷ് പറയുന്നു. അങ്ങനെ ഈ ഈ വേദിയില്‍ പറയാന്‍ തനിക്ക് മടിയായതുകൊണ്ടാണ് അല്പം മാറ്റംവരുത്തിപ്പറഞ്ഞതെന്ന് മുകേഷും തിരിച്ചടിച്ചു.


‘സംഗീത സമാഗമ’ത്തിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം


സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്‍റെ രണ്ടാമത് ചിത്രമായി 1990-ൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’ മികച്ച സാമ്പത്തികവിജയം നേടി. ഈ ചിത്രത്തിന്‍റെ മൂന്നാം ഭാഗം 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ 2010-ൽ പുറത്തിറങ്ങി.


bottom of page