top of page

നൂറ്റിമുപ്പത് സിനിമകളില്‍ നിത്യഹരിതനായകന്‍റെ നായിക:

‘ഒരിക്കല്‍പോലും നസീര്‍ അതുചെയ്യുന്നത് കണ്ടിട്ടില്ല!’

- ഓര്‍മ്മകള്‍ പങ്കുവച്ച് ഷീല

മലയാള സിനിമയുടെ പഴയകാല സൂപ്പര്‍ഹിറ്റ് നായികയാണ് ഷീല. എം.ജി.ആർ. നായകനായ തമിഴ്ചിത്രം ‘പാശ’ത്തിലൂടെയാണ്‌ അവര്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. എന്നാല്‍, ആദ്യം പ്രദർശനത്തിനെത്തിയത് സത്യനോടൊപ്പം അഭിനയിച്ച ‘ഭാഗ്യജാതക’മെന്ന മലയാള ചലച്ചിത്രമാണ്.

‘കോമഡി മാസ്റ്റേഴ്സ് ’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം

അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് ഹാസ്യ പരി ‘കോമഡി മാസ്റ്റേഴ്സി’ല്‍ വിധികര്‍ത്താവായി പങ്കെടുക്കവേ തന്‍റെ ഭാഗ്യ ജോഡിയായിരുന്ന നിത്യഹരിത നായകന്‍ പ്രേംനസീറുമൊത്തുള്ള സിനിമാനുഭവങ്ങള്‍ ഷീല പങ്കുവച്ചിരുന്നു. ഗാനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നസീര്‍ ചുണ്ടനക്കുകയേ ചെയ്യാറുള്ളൂവെന്നും അദ്ദേഹത്തിന്‍റെ മുഖത്തോടുചേര്‍ന്ന് നിരവധി ഗാനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു വരിപോലും അദ്ദേഹം പാടിക്കേട്ടിട്ടില്ലെന്നും ഷീല ഓര്‍ക്കുന്നു. അവരുടെ വാക്കുകള്‍-

“യേശുദാസ് പാടിയ എത്രയോ ഗാനരംഗങ്ങളില്‍ നസീര്‍ അഭിനയിച്ചിട്ടുണ്ട്. തൊണ്ടയുടെ ചലനങ്ങളും മറ്റും കണ്ടുകഴിഞ്ഞാല്‍ അദ്ദേഹം പാടുന്നതായി തോന്നും. എന്‍റെ മുഖത്തിനടുത്തായി മുഖംവച്ചോക്കെ പാടുന്ന രംഗങ്ങളുണ്ട്. എന്നാല്‍ നസീര്‍ പാടുന്നത് ഞാന്‍ ഒരിക്കല്‍പോലും കേട്ടിട്ടില്ല. ഇത്ര അടുത്തിരിന്നിട്ടുപോലും അദ്ദേഹം പാടുന്നത് ഞാന്‍ കേട്ടിട്ടേയില്ല. ചുണ്ടുമാത്രം അനക്കും പക്ഷേ പാടില്ല.” എന്നാല്‍ താനുള്‍പ്പെടുന്ന മറ്റ് നടീനടന്‍മാരൊക്കെ പാടാനറിയില്ലയെങ്കിലും ഉച്ചത്തിലൊക്കെ തോന്നിയപോലെ പാടുമായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു.


പഴയകാല സിനിമകളില്‍ റൊമാന്‍സ് സീനുകളൊക്കെ നടീനടന്‍മാരുടെ ഇഷ്ടത്തിന് സ്വയം ചെയ്യുന്നതായിരുന്നോ എന്ന നാദിര്‍ഷയുടെ ചോദ്യത്തിന്, ഡയറക്ടര്‍ നിര്‍ദ്ദേശിക്കുമായിരുന്നുവെന്ന് ഷീല. “ഒന്നു കെട്ടിപ്പിടിക്ക്, മുഖം കുറച്ച് അടുത്തു കൊണ്ടുവരൂ” എന്നൊക്കെ നിര്‍ദ്ദേശിക്കും. വിന്‍സെന്‍റ് മാസ്റ്ററാകട്ടെ “അരയിഞ്ച് വശത്തേക്ക് തള്ള്, അരയിഞ്ച് കണ്ണ് മുകളിലേക്ക് കൊണ്ടുവാ” എന്നിങ്ങനെയാണ് പറയുക.


1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിടുന്നുണ്ട്- 130 സിനിമകള്‍. 1980-ൽ ‘സ്ഫോടനം’ എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന്‌ വിടവാങ്ങിയ അവര്‍, 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് തിരിച്ചെത്തി..


bottom of page