നടിയായും നര്‍ത്തകിയായും അവതാരകയായുമൊക്കെ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ് സ്വാസിക വിജയ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് ഷോ ആയ ‘റെഡ് കാര്‍പെറ്റി’ന്‍റെ അവതാരകയെന്നതിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടേയും പ്രിയതാരമാണ് അവര്‍. റെഡ് കാര്‍പെറ്റിന്‍റെ രണ്ടാം സീസണില്‍, അമൃത ടി വിയുടെ പുതുപുത്തന്‍ ആശയാവിഷ്ക്കാരമായ ‘സൂപ്പര്‍ അമ്മയും മകളും’ എന്ന റിയാലിറ്റി ഷോയുടെ അവതാരകയെന്ന നിലയിലും സ്വാസിക ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അമ്മ മകളും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയാണിത്.

‘സൂപ്പര്‍ അമ്മയും മകളും’ ഷോയുടെ ആദ്യ എപ്പിസോഡില്‍ മുഖ്യ വിധികര്‍ത്താവായ നടി ശ്വേത മേനോന്‍ നല്‍കിയ ഒരു ടാസ്കിന്‍റെ ഭാഗമായി തന്‍റെ അമ്മയായ ഗിരിജയോട് മനസ്സു തുറക്കുന്ന സ്വാസികയുടെ വാക്കുകളാണ് ഏവരേയും കണ്ണീരണിയിച്ചത്.
‘സൂപ്പര്‍ അമ്മയും മകളും’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
താങ്ക്സ്, സോറി, ഐ ലവ് യൂ എന്നിങ്ങനെ എഴുതിയിരുന്ന മൂന്നു ബലൂണുകളില്‍നിന്നും തന്‍റെ മകളോട് പറയാനുള്ളത് തിരഞ്ഞെടുക്കൂവെന്ന് ശ്വേത പറഞ്ഞപ്പോള്‍, ഗിരിജ തിരഞ്ഞെടുത്തത് ‘ഐ ലവ് യൂ’ എന്നെഴുതിയ ബലൂണായിരുന്നു. തനിക്ക് പെണ്‍കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നുവെന്നും അങ്ങനെ പ്രാര്‍ത്ഥിച്ചു നേടിയ മകളാണ് സ്വാസികയെന്നും അമ്മ പറഞ്ഞപ്പോള്‍ വൈകാരികമായാണ് സ്വാസിക മറുപടി നല്‍കിയത്. താന്‍ അമ്മയോട് കുരുത്തക്കേട് കാണിച്ചിട്ടുണ്ട്, വഴക്കുണ്ടാക്കിയിട്ടുണ്ട്. കൂടെയുള്ളപ്പോള്‍ ഒരിക്കല്‍പോലും താന്‍ അമ്മയോട് അത്രയധികം സ്നേഹം പ്രകടിപ്പിച്ചിട്ടില്ല, മനസ്സിലുണ്ടെങ്കിലും. താന്‍ കള്ളംപറഞ്ഞ് അവിടേയും ഇവിടേയുമൊക്കെപോവുകയും അമ്മയെ അനുസരിക്കാത്തതിന്‍റെ അനന്തരഫലങ്ങള്‍ കുടുംബമൊന്നാകെ അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഇത്രയും മോശമായ ഒരു മകളെയാണോ തനിക്ക് കിട്ടിയതെന്ന് തോന്നിയിരുന്നോ എന്ന സ്വാസികയുടെ ചോദ്യത്തിന് ഗിരിജയും നിറകണ്ണുകളോടെയാണ് മറുപടി നല്‍കിയത്. തനിക്കൊരിക്കലും അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നായിരുന്നു അവരുടെ ഉത്തരം. താന്‍ കാരണം അമ്മയുടെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ കഴിഞ്ഞില്ലയെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന് സ്വാസിക ചോദിച്ചപ്പോള്‍, തനിക്ക് തന്‍റേതായ സ്വപ്നങ്ങളൊന്നും തന്നെയില്ലെന്നും മക്കള്‍ക്കുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നുമായിരുന്നു അമ്മയുടെ മറുപടി. തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാനും ഏറെ ത്യാഗങ്ങള്‍ചെയ്ത വ്യക്തിയാണ് തന്‍റെ അമ്മയെന്നും താനൊരു സൂപ്പര്‍ മകളല്ലെങ്കിലും തന്‍റെ അമ്മ സൂപ്പര്‍ അമ്മയാണെന്നും നിറകണ്ണുകളോടെയാണ് സ്വാസിക പറഞ്ഞത്.
‘സൂപ്പര്‍ അമ്മയും മകളും’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം