താന്‍ 700 ഓളം തവണ വിവിധ വിഷപ്പാമ്പുകളുടെ വിഷം കഴിച്ചിട്ടുണ്ടെന്ന് പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ്. “ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഭഗവാന്‍ ശിവന്‍ പാമ്പിന്‍റെ വിഷം കഴിച്ചതായി പറയുന്നു. അതൊരു മെസ്സേജായിരിക്കും.” അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
താന്‍ 700ഓളം തവണ വിവിധവേദികളില്‍വച്ച് ലൈവായി പാമ്പിന്‍റെ വിഷം (venom) കഴിച്ചിട്ടുണ്ട്. അണലി, മൂര്‍ഖന്‍, രാജവെമ്പാല, ശംഖുവരയന്‍ തുടങ്ങിയവയുടേയൊക്കെ വിഷം കഴിച്ചിട്ടുണ്ട്. ഭഗവാന്‍ ശിവന്‍ കഴിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് കഴിച്ചുകൂടാ എന്നാണ് താന്‍ ചിന്തിച്ചതെന്നും വാവ സുരേഷ് പറയുന്നു. താനൊരു ഡോക്ടറല്ല. തനിക്ക് മറ്റൊരാളെ പഠിക്കാന്‍ കഴിയില്ല. എന്നാല്‍, തന്‍റെ ശരീരത്തില്‍ പഠിക്കാന്‍ ആരുടേയും അനുവാദം വേണ്ടെന്നും അതിനാല്‍ തന്‍റെ ശരീരം പഠനവസ്തുവായി ഉപയോഗിച്ചുവെന്നും വാവ കൂട്ടിച്ചേര്‍ത്തു.
Watch Full Episodes
ജനവാസകേന്ദ്രങ്ങളില്‍നിന്ന് പാമ്പുകളെ പിടികൂടുന്നതോടൊപ്പം വംശനാശഭീഷണി നേരിടുന്ന പാമ്പുകളെ രക്ഷിച്ചു വിടുക, ശേഖരിച്ച മുട്ടകൾ വിരിയുന്നത് വരെ സൂക്ഷിക്കുക, പാമ്പുകളെക്കുറിച്ചും അവയുടെ പെരുമാറ്റത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ സംരക്ഷണ പ്രവർത്തനങ്ങളില്‍ സുരേഷ് സജീവമാണ്. തന്‍റെ ജോലിയിലുടനീളം, നിരവധി വിഷപാമ്പുകളുടെ കടികളെ അദ്ദേഹം അദ്ഭുതകരമായി അതിജീവിച്ചു.